തിരുവനന്തപുരം: കൊവിഡ്19 ഭീഷണി ലോകമെമ്പാടും ഭീതിപടർത്തിക്കൊണ്ടിരിക്കുകയാണ്. ലോക രാജ്യങ്ങൾ എല്ലാം കൊവിഡ്19 ന്റെ പ്രതിരോധ പ്രവർത്തനത്തിനു വേണ്ടി പല വിധത്തിലുള്ള നടപടികൾ കൈക്കൊള്ളുന്ന സമയമാണ്. സംസ്ഥാനങ്ങളുമായി സഹകരിച്ചു ഭാരത സർക്കാരും വിവിധ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. കൊവിഡ് പടർന്നുപിടിക്കുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇറങ്ങുന്ന ആരോഗ്യപ്രവർത്തകരുടേയും സുരക്ഷിതത്വം ഉറപ്പിക്കേണ്ടത് രാജ്യത്തിന്റെ കൂടി കടമയാണ്. രോഗികളുമായി ഇടപഴകുമ്പോൾ പേഴ്സണൽ പ്രൊട്ടക്ടഷൻ കിറ്റുകൾ(പിപിഇ കിറ്റ്) ആരോഗ്യപ്രവർത്തകർ ഉപയോഗിക്കേണ്ടത് അത്യാവശ്യവുമാണ്. ഭാവിയിലും പിപിഇ കിറ്റുകളുടെ വലിയ ആവശ്യകത ഉണ്ടാകുമെന്ന പ്രതീക്ഷയോടെ, രാജ്യത്ത് അവരുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യാ ഗവൺമെന്റ് സജീവമായ ശ്രമങ്ങൾ നടത്തിവരുകയും ചെയ്യുന്നുണ്ട്.
എന്നാൽ, ഇറക്കുമതി ചെയ്തവയിലെ പോലും പല പിപിഇ കിറ്റുകൾക്കും ഗുണമേന്മയില്ലെന്ന പരാതി വ്യാപകമായി ഉയരുന്നതിനിടെയാണ് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്രീ സീസ് മെഡിടൂർ പ്രൈവറ്റ് ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിച്ചിരിക്കുന്ന പിപിഇ കിറ്റുകൾക്ക് വലിയ രീതിയിൽ സ്വീകാര്യത ലഭിക്കുന്നത്.
വ്യക്തിഗത സംരക്ഷണ ഉപകരണ (പിപിഇ) കിറ്റുകളിൽ ട്രൈ ലാമിനേറ്റ് മെറ്റീരിയൽ ഉപയോഗിക്കുന്ന കേരളത്തിലെ ആദ്യത്തെ നിർമ്മാതാക്കാളാണ് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ത്രീ സീസ് മെഡിടൂർ പ്രൈവറ്റ് ലിമിറ്റഡ്.
വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ) കിറ്റുകൾ ഐസൊലേഷൻ ഏരിയകളിൽ ജോലി ചെയ്യുന്ന മെഡിക്കൽ ഉദ്യോഗസ്ഥർക്കും തീവ്രപരിചരണ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കും അണുബാധകൾ ഉണ്ടാകുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിന് ഉപയോഗിക്കുന്നവയാണ്.
ട്രൈ ലാമിനേറ്റ് അല്ലാത്ത തുണിത്തരമാണ് എസ്എംഎസ് എന്നറിയപ്പെടുന്ന സ്പൺബോണ്ട് മെൽറ്റ്ബ്ലൺ. സ്പൺബോണ്ട് പോളിപ്രൊഫൈലിന്റെ മുകളിലെ പാളി, മെൽറ്റ്ബ്ലൺ,പോളിപ്രൊഫൈലിന്റെ മധ്യ പാളി, സ്പൺബോണ്ട് പോളിപ്രൊഫൈലിന്റെ താഴത്തെ പാളി എന്നിവകൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇത്തരത്തിൽ നിർമ്മിക്കുന്ന പിപിഇ കിറ്റുകളിലൂടെ രോഗബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
എന്നാൽ ത്രീ സീസ് മെഡിടൂർ പ്രൈവറ്റ് ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന പിപിഇ കിറ്റുകളിൽ ട്രൈ ലാമിനേറ്റ് ആയ തുണിത്തരമാണ് ഉപയോഗിക്കുന്നത്. ഇത് ബാക്റ്റീരിയയെ പ്രതിരോധിക്കുന്നതിനും ആരോഗ്യ രക്ഷ കവചമായി പ്രവർത്തിക്കുന്നതിനും സഹായിക്കുന്നു. മറ്റ് പിപിഇ കിറ്റുകൾ മൂന്ന് മുതൽ നാല് മണിക്കൂർ വരെ ഉപയോഗിക്കുമ്പോൾ തന്നെ ഉപയോഗശൂന്യമാകുമ്പോൾ ത്രീ സീസ് മെഡിടൂർ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ചെടുക്കുന്ന ട്രൈ ലാമിനേറ്റ് പിപി ഇ കിറ്റുകൾ 9 മണിക്കൂർ വരെ ആരോഗ്യപ്രവർത്തകർക്ക് ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ഒട്ടേറെ സവിശേഷതകളുള്ള ഈ പിപി ഇ കിറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ആരോഗ്യരംഗത്ത് ലഭിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: +91 96331 01091,8891526098
email id: [email protected]
Discussion about this post