കൊച്ചി: കൊച്ചിയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് എറണാകുളെ റൂറല്‍ പോലീസ് അറിയിച്ചു. പൊതു സ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ അവര്‍ക്കെതിരെ കേസ് എടുക്കുമെന്നാണ് പോലീസ് അറിയിച്ചത്.
അതേസമയം ജില്ലയില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരവധി വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് യാതൊരു ഇളവും നല്‍കേണ്ടതില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
നിലവില്‍ കൊച്ചിയില്‍ കൊവിഡ് പോസിറ്റീവായി രണ്ട് പേര് മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. എന്നാലും കൊച്ചിയിലെ ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുകയാണ്. ജില്ലയിലെ ഹോട്ട് സ്പോട്ടായ കൊച്ചി നഗരസഭയുടെയും, മുളവുകാട് പഞ്ചായത്തിന്റേയും അതിര്‍ത്തികള്‍ അടയ്ക്കാന്‍ ഇന്നലെ തന്നെ തീരുമാനിച്ചിരുന്നു.
Discussion about this post