തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നല്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി.
കാസര്‍കോട് ജില്ല ഒഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അതേസമയം, കേരളത്തിലും കര്‍ണാടകയിലും തമിഴ്നാട്ടിലും വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നത്.
ഏപ്രില്‍ 23 മുതല്‍ നാല് ദിവസത്തേക്ക് കനത്ത മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു. അതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇത്തവണ രാജ്യത്ത് കാലവര്‍ഷം സാധാരണ നിലയിലായിരിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു. ദീര്‍ഘകാല ശരാശരിയുടെ നൂറ് ശതമാനം മഴ ഇത്തവണ ലഭിക്കുമെന്നാണ് നിഗമനം. ദീര്‍ഘകാല ശരാശരിയുടെ 100 ശതമാനം മഴ ഇത്തവണ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.