പരിയാരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാടാകെ ലോക്ക്ഡൗന്‍ പ്രഖ്യാപിച്ചെങ്കിലും കേരളത്തില്‍ ആരും പട്ടിണി കിടക്കാന്‍ പാടില്ല എന്ന ദൃഢനിശ്ചയമാണ് കമ്മ്യൂണിറ്റി കിച്ചണുകള്‍ യാഥാര്‍ഥ്യമാക്കിയത്. ഇതില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കള തികച്ചും വ്യത്യസ്തമായിരിക്കുകയാണ്. കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ജൈവ പച്ചക്കറി ഉപയോഗിക്കുന്ന ഏക സമൂഹ അടുക്കളയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ഏറെ സഹായകരമാവുകയാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ സമൂഹ അടുക്കള. മാര്‍ച്ച് 30 മുതല്‍ ഇതുവരെ ഇരുപത്തിയാറയിരത്തിലധികം ഭക്ഷണപ്പൊതികളാണ് ഇവിടെ നിന്നും വിതരണം ചെയ്തിട്ടുള്ളത്.
ടിവി രാജേഷ് എംഎല്‍എയുടെ നേതൃത്വത്തിലാണ് സമൂഹ അടുക്കളയുടെ കര്‍മ്മ പദ്ധതികള്‍. പരിയാരം മെഡിക്കല്‍ കോളേജ് എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റി, ദയ ചാരിറ്റബിള്‍ സൊസൈറ്റി, ഡിവൈഎഫ്ഐ, എസ്എഫ്ഐ, ഡോക്ടര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, എഐബിഒഎ, പ്രവാസി സംഘടന, കര്‍ഷക സംഘം അങ്ങനെ എല്ലാവരുടെയും ശ്രമഫലമായാണ് അടുക്കള പ്രവര്‍ത്തിക്കുന്നത്.
മെഡിക്കല്‍ കോളേജില്‍ എംപ്ലോയീസ് യൂണിയന് നടത്തിയിരുന്ന കാന്റീനാണ് പൂര്‍ണമായും കമ്മ്യൂണിറ്റി കിച്ചന് ആയി രൂപാന്തരം പ്രാപിച്ചത്. കടന്നപ്പള്ളി, പാണപ്പുഴ, പരിയാരം തുടങ്ങിയ പ്രദേശങ്ങളില്‍ വിളയുന്ന ജൈവ പച്ചക്കറികളാണ് ഇവിടെ പാചകത്തിനായി ഉപയോഗിക്കുന്നത്. വിവിധ ദിവസങ്ങളില്‍ വ്യത്യസ്തമായ വിഭവങ്ങള്‍ ആണ് ഇവിടെ തയ്യാറാക്കുന്നത്.
വിഷു ദിവസം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കമുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും രോഗികള്‍ക്കും ബിരിയാണിയും പായസവും സൗജന്യമായി ഇവിടെ നിന്ന് വിതരണം ചെയ്തിരുന്നു.
കൃത്യമായി മൂന്നു നേരവും കൊറോണ രോഗികള്‍ അടക്കമുള്ള രോഗികള്‍,അവരുടെ കൂട്ടിരിപ്പുകാര്‍,അവരെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നു തുടങ്ങി ക്ളീനിംഗ് വിഭാഗത്തില്‍ മുതല്‍ പാരാമെഡിക്കല്‍ വിഭാഗത്തില്‍ വരെയുള്ള എല്ലാ ജീവക്കാര്‍ക്കും ഭക്ഷണം നല്കാന് ബദ്ധശ്രദ്ധരായി അഹോരാത്രം മൂന്ന് ഷിഫ്റ്റുകളിലായി ഇവിടെ സൊസൈറ്റിയിലെ സ്ഥിരം ജീവനക്കാര്‍ മുതല്‍ ആശുപത്രിയിലെ ജീവനക്കാരും നാട്ടിലെ സന്നദ്ധ പ്രവര്‍ത്തകര്‍ വരെ ഇവിടെ സജീവമായിട്ടുണ്ട്.
മാര്‍ച്ച് ന് ആരംഭിച്ച ഈ ജൈവ സാമൂഹിക അടുക്കള ഇതുവരെയായി 26000 തോളം ഭക്ഷണപൊതികള്‍ കോവിഡ് രോഗികള്‍ക്കും, അവരുടെ കൂട്ടിരിപ്പുകാര്‍ക്കും, ജീവനക്കാര്‍ക്ക്, ഡോക്ടര്‍മാര്‍ക്കും, വിദ്യാര്ഥികള്കുമായി ഏതാണ്ട് പൂര്‍ണമായും സൗജന്യമായി തന്നെ വിതരണം ചെയ്തു എന്നത് ഒരു പക്ഷെ കേരളത്തിലെ കമ്മ്യൂണിറ്റി കിച്ചന് ചരിത്രത്തിലെ തന്നെ ഒരു റെക്കോര്‍ഡ് ആയിരിക്കും.
മറ്റ് ആവശ്യകാര്ക്കും വളരെ തുച്ഛമായ തുകയ്ക്കും ഇങ്ങനെ ഭക്ഷണപാക്കറ്റുകള്‍ നല്കി. വിവിധ ദിവസങ്ങളില്‍ വ്യത്യസ്തമായ വിഭവങ്ങള്‍ ആണ് ഇവിടെ കൊടുത്തുകൊണ്ടിരിക്കുന്നത്. വിഷു ദിവസം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കമുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും രോഗികള്‍ക്കും ബിരിയാണിയും പായസവും സൗജന്യമായി വിതരണം ചെയ്യുകയുണ്ടായി.
Discussion about this post