തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 426 ആയി ഉയര്‍ന്നു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളണത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കണ്ണൂര്‍ 10 പേര്‍ക്കും പാലക്കാട് നാല് പേര്‍ക്കും, കാസര്‍കോട് മൂന്ന് പേര്‍ക്കും മലപ്പുറം കൊല്ലം എന്നിവിടങ്ങളില്‍ ഒരാള്‍ക്കു വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് . കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ച 9 പേര് വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം മൂലമാണ്.
പാലക്കാട്, മലപ്പുറം, കൊല്ലം എന്നിവിടങ്ങളില്‍ രോഗം സ്ഥിരീകരിച്ച ഒരോരുത്തര് തമിഴ്നാട്ടില്‍ നിന്നും എത്തിയവരാണ്. കാസര്‍കോട് രോഗം സ്ഥിരീകരിച്ചവര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്.
അതെസമയം സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് രോഗം ഭേദമായി. കണ്ണൂര്‍ ഏഴ് പേര്, കാസര്‍കോട് നാല്, കോഴിക്കോട് നാല്, തിരുവനന്തപുരം ഒരാള്‍ക്കുമാണ് രോഗം ഭേദമായത്. നിലവില്‍ 117 പേര് സംസ്ഥാനത്ത് ചികിത്സയിലുണ്ട്.
സംസ്ഥാനത്ത് ആകെ 36667 പേര് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 36335 പേര് വീടുകളിലും 332 പേര് ആശുപത്രിയിലുമാണ്. ഇന്ന് മാത്രം 102 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 20252 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 19442 സാമ്പിളുകള്‍ നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post