തിരുവനന്തപുരം: അത്രത്തോളം ഒരു പാന്‍ഡമിക് എമര്‍ജന്‍സി ഇതുവരെ കേരളത്തില്‍ ഉണ്ടായോ എന്ന തൃത്താല എംഎല്‍എ വിടി ബല്‍റാമിന്റെ ചോദ്യത്തിന് മറുപടിയുമായി അധ്യാപകന്‍ പ്രേംകുമാര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മറുപടി നല്‍കിയത്. ഈ പറഞ്ഞത്, മാപ്പ് പറഞ്ഞാലും തീരാവുന്ന പാപമല്ലെന്ന് അദ്ദേഹം പറയുന്നു.
‘അടുത്തവരാര്‍ക്കും അസുഖമെത്തിയില്ലെന്നത് നിങ്ങളുടെ ഭാഗ്യം. ദുരിതകാലത്ത് ട്രോളിറക്കി നേരം കളയുന്നത് നിങ്ങടെ ചോയ്സ്. സര്‍ക്കാരിനെ സഹായിക്കേണ്ടെന്ന് കണക്ക് കൂട്ടിപ്പറയുന്നത്
നിങ്ങടെ പൊളിറ്റിക്‌സ് കള്ളവാറ്റുകാരെ തള്ളിപ്പറയാനാവാത്തത് നിങ്ങടെ നിവൃത്തികേട്, പക്ഷേ, ഈ പറഞ്ഞത്, മാപ്പ് പറഞ്ഞാലും തീരാവുന്ന പാപമല്ലെന്നറിയുക’ പ്രേംകുമാര്‍ കുറിച്ചു.
തിരുത്തിയെഴുതിമിനുക്കിയെടുക്കുന്ന വാചകങ്ങളിലൂടെയല്ല, പെട്ടന്ന് പറഞ്ഞുപോവുന്ന മറുപടികളിലൂടെയാണ് സുഹൃത്തേ നമ്മള്‍ വെളിപ്പെട്ടുപോവുന്നതെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
മേലോട്ട് പോവുന്ന മരണഗ്രാഫുകള്‍ കണ്ട്, മരവിച്ചിരിപ്പാണ് മനുഷ്യര്‍. മരിച്ചു വീഴുന്ന മക്കളെയോര്‍ത്ത്
ഉറങ്ങാതിരിപ്പാണമ്മമാര്‍. കടലിനക്കരെയുള്ളവരെന്താവുമെന്നാലോചിക്കാനാവാതെ മരവിച്ചിരിപ്പാണ് മലയാളികള്‍. ജാഗ്രതയെപ്പറ്റിയുള്ള നല്ല സന്ദേശങ്ങളാവുകയാണ് അംഗനവാടിയിലെ കുട്ടികള്‍. തെരുവ് പട്ടികള്‍ക്ക് അന്നം നല്‍കുന്ന നന്മയാവുകയാണ് കാക്കിക്കുപ്പായക്കാര്‍. മാസ്‌ക് തുന്നിനല്‍കുന്ന സ്‌നേഹമാവുകയാണ് ജയില്‍പ്പുള്ളികള്‍. ദുരിതവാര്‍ഡുകളില്‍ മാലാഖാമാരാവുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. കേരളത്തിന്റെ ചെറുത്തുനില്പിന് നല്ല വാക്കാവുകയാണ് നല്ല മനുഷ്യര്‍. ഒരു മഹാദുരന്തത്തെ മുറിച്ചു കടക്കുകയാണ് മനുഷ്യരൊന്നായ്.
പ്രിയപ്പെട്ട ബല്‍റാം.
അടുത്തവരാര്‍ക്കും അസുഖമെത്തിയില്ലെന്നത്, നിങ്ങളുടെ ഭാഗ്യം. ദുരിതകാലത്ത് ട്രോളിറക്കി നേരം കളയുന്നത് നിങ്ങടെ ചോയ്സ്. സര്‍ക്കാരിനെ സഹായിക്കേണ്ടെന്ന് കണക്ക് കൂട്ടിപ്പറയുന്നത് നിങ്ങടെ പൊളിറ്റിക്‌സ് കള്ളവാറ്റുകാരെ തള്ളിപ്പറയാനാവാത്തത് നിങ്ങടെ നിവൃത്തികേട്, പക്ഷേ, ഈ പറഞ്ഞത്, മാപ്പ് പറഞ്ഞാലും തീരാവുന്ന പാപമല്ലെന്നറിയുക.
തിരുത്തിയെഴുതിമിനുക്കിയെടുക്കുന്ന വാചകങ്ങളിലൂടെയല്ല, പെട്ടന്ന് പറഞ്ഞുപോവുന്ന മറുപടികളിലൂടെയാണ് സുഹൃത്തേ നമ്മള്‍ വെളിപ്പെട്ടുപോവുന്നത്.
Discussion about this post