തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിലും, കര്‍ണാടകയിലും, തമിഴ്നാട്ടിലെ ചില പ്രദേശങ്ങളിലും ഏപ്രില്‍ 23 മുതല്‍ നാല് ദിവസത്തേക്ക് കനത്ത മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ശക്തമായ മഴയോടൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നുണ്ട്. അതേസമയം രാജ്യത്ത് ഇത്തവണ കാലവര്‍ഷം സാധാരണ നിലയിലായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ദീര്‍ഘകാല ശരാശരിയുടെ 100 ശതമാനം മഴ ഇത്തവണ ലഭിക്കുമെന്നാണ് നിഗമനം.
Discussion about this post