പൊന്നാനി:പല തരത്തിലുള്ള വസ്ത്രങ്ങള്‍ നാം കണ്ടിട്ടുണ്ട് എന്നാല്‍ കടലാസ് കൊണ്ടൊരു വസ്ത്രം നിര്‍മ്മിച്ചാലോ? അത്തരത്തിലുള്ള ഒരു ആശയവുമായി എത്തിയിരിക്കുകയാണ് പൊന്നാനിയിലെ ഫോട്ടോഗ്രാഫറായ അഭിലാഷ് വിശ്വ. അഭിലാഷിന്റെ ഫോട്ടോഷൂട്ടില്‍ പേപ്പര്‍ പെണ്‍കുട്ടിയായി വിസ്മയമാവുകയാണ് പൊന്നാനിക്കാരിയായ മോഡല്‍ ശ്രദ്ധ. രണ്ടാം ക്ലാസിലാണ് ഈ കൊച്ചു മിടുക്കി പഠിക്കുന്നത്.
ഫോട്ടോഗ്രാഫര്‍ അഭിലാഷ് വിശ്വയുടെ സഹോദരന് സെന്സിലാലിന്റെയും ജോതിഷയുടെയും മകളായ ശ്രദ്ധയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഏകദേശം 40 ഷീറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് ഫോട്ടോ സെറ്റ് ചെയ്തിട്ടുള്ളത്. മോഡലിന്റെ വസ്ത്രവും പേപ്പര്‍ തന്നെ. പുതിയ ഫോട്ടോഷൂട്ടിനെക്കുറിച്ച് ഫോട്ടോഗ്രാഫറായ പൊന്നാനി സ്വദേശി അഭിലാഷ് വിശ്വ പറയുന്നത് ഇങ്ങനെയാണ്.
‘ലോക്ക് ഡൗണ്‍ തുടങ്ങിയ അന്ന് മുതല്‍ വീട്ടിലിരുന്ന് ഓരോ ദിവസവും ഒരോ ഫോട്ടോ എടുക്കുന്നുണ്ട് എല്ലാം സോഷ്യല്‍ മീഡിയകളില്‍ നല്ല അഭിപ്രായങ്ങളാണ് .അതില്‍ ചക്കക്കുരു ഷെയ്ക്, ഡോല്കോണ കോഫി അങ്ങിനെ നീളുന്നു, വീട്ടിലെ എല്ലാവരെയും ഉള്‍പ്പെടുത്തി വ്യത്യസ്ഥ ഫാമിലി പോര്ട്രയ്റ്റ് എല്ലാം ഇതില്‍ ഉള്‍പെടും, പ്രഫഷണല്‍ വെഡിങ് ഫോട്ടോഗ്രാഫര്‍ ആണ് വെഡിങ് വര്‍ക്ക് ഇനി പഴയ പോലെ എന്ന് നടക്കും എന്നൊന്നും അറിയില്ല, സ്വന്തം തൊഴില്‍ വരുമാനം ഇല്ലെങ്കിലും വീട്ടില്‍ ഇരുന്ന് നല്ല രീതിയില്‍ ഇത്തരം ഫോട്ടോഗ്രാഫി വര്‍ക്ക് ചെയ്യുമ്പോള്‍ മാനസിക സന്തോഷം മാത്രം. പ്രതിഫലം, വീട്ടുകാരുടെ ഫുള്‍ സപ്പോര്‍ട്ട് ഓരോ പടത്തിലും ഉണ്ട് .ആ കരുത്തിലാണ് ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിര്‍ന്നത്.
ഫോട്ടോഗ്രഫിക്ക് നിരവധി പുരസ്കാരങ്ങള്‍ നേടിയ അഭിലാഷ് വിശ്വക്ക് ഭാവിയെക്കുറിച്ച് ഏറെ ആശങ്കയുണ്ടെങ്കിലും മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ മാനസികമായി തയ്യാറെടുത്ത് കഴിഞ്ഞു.
റിപ്പോര്‍ട്ട്: ഫഖ്റുദ്ധീന്‍ പന്താവൂര്‍
Discussion about this post