തൃശ്ശൂര്‍: ലോക്ക് ഡൗണിനെ തുടര്‍ന്ന് പുറത്തിറങ്ങാന്‍ കഴിയാതിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മിസ്ഡ് കോള്‍ വഴി പരാതി നല്‍കാനുള്ള സംവിധാനം ഒരുക്കി മന്ത്രി എകെ ബാലന്. പട്ടികജാതി-പട്ടികവര്‍ഗ-പിന്നോക്കവിഭാഗ ക്ഷേമം, നിയമം, സാംസ്കാരികം, പാര്‍ലമെന്ററികാര്യം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ മന്ത്രിയെ നേരിട്ട് അറിയിക്കാന്‍ 9020213000 എന്ന നമ്പരിലേക്ക് മിസ്ഡ് കോള്‍ ചെയ്താല്‍ മതി.
കോള്‍ ചെയ്താലുടന്‍ ഒരു ബെല്ലോടു കൂടി കോള്‍ കട്ടാവുകയും ആ മൊബൈല്‍ നമ്പരിലേക്ക് പരാതി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് sms വഴി ലഭിക്കുന്നതുമാണ്. മാത്രമല്ല പരാതി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍, ബന്ധപ്പെട്ട ഓഫീസില്‍ നിന്നും പരാതിക്കാരനെ ഫോണില്‍ വിളിക്കുന്നതാണ്. കാലതാമസം ഒഴിവാക്കുവാന്‍ ഈ സൗകര്യം ബന്ധപ്പെട്ടവര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.മന്ത്രി എകെ ബാലന് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്;
ഈ ലോക് ഡൗണ്‍ കാലത്ത് പട്ടികജാതി-പട്ടികവര്‍ഗ-പിന്നോക്കവിഭാഗ ക്ഷേമം, നിയമം, സാംസ്കാരികം, പാര്‍ലമെന്ററികാര്യം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ എന്നെ നേരിട്ട് അറിയിക്കാന്‍ 9020213000 എന്ന നമ്പരിലേക്ക് കേവലം ഒരു മിസ്ഡ് കോള്‍ ചെയ്യൂ.
കോള്‍ ചെയ്താലുടന്‍ ഒരു ബെല്ലോടു കൂടി കോള്‍ കട്ടാവുകയും ആ മൊബൈല്‍ നമ്പരിലേക്ക് പരാതി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് SMS വഴി ലഭിക്കുന്നതുമാണ്. മാത്രമല്ല പരാതി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍, ബന്ധപ്പെട്ട ഓഫീസില്‍ നിന്നും പരാതിക്കാരനെ ഫോണില്‍ വിളിക്കുന്നതാണ്.
കാലതാമസം ഒഴിവാക്കുവാന്‍ ഈ സൗകര്യം ബന്ധപ്പെട്ടവര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Discussion about this post