തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നടത്തി വന്ന വാര്‍ത്താസമ്മേളനം ഇന്ന് മുതല്‍ പുനരാരംഭിക്കും. കൊവിഡ് അവലോകന യോഗത്തിന് ശേഷമാകും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക. ഒന്നിടവിട്ട ദിവസങ്ങളിലാവും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക.
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, മുഖ്യമന്ത്രി ദിവസേന കൊവിഡ് അവലോകന യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. എന്നാല്‍ രോഗികളുടെ എണ്ണം കുറഞ്ഞതോടെ ഇനിമുതല്‍ വാര്‍ത്ത സമ്മേളനം ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം
മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സ്പ്രിംഗ്ളര്‍ അടക്കമുള്ള വിവാദ വിഷയങ്ങളിലെ ചോദ്യങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി പതിവ് വാര്‍ത്താസമ്മേളനം നിര്‍ത്തിയതെന്നായിരുന്നു വിമര്‍ശനം. ദുര്‍വ്യാഖ്യാനം വന്ന പശ്ചാത്തലത്തിലാണ് വാര്‍ത്ത സമ്മേളനം പുനഃരാരംഭിക്കുന്നത്.
സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിനാലാണ് ദിവസവും അവലോകന യോഗം ചേരേണ്ട കാര്യമില്ലെന്ന തീരുമാനത്തില്‍ എത്തിയത്. അതുകൊണ്ടാണ് വാര്‍ത്ത സമ്മേളനം നിര്‍ത്തിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
Discussion about this post