തിരുവനന്തപുരം: കൊറോണ ഭീതിയില്‍ ലോക്ക് ഡൗണില്‍ കഴിയുന്ന ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന സൗജന്യ റേഷന്‍ വാങ്ങാന്‍ മൊബൈല്‍ ഫോണും കൊണ്ട് റേഷന്‍ കടയില്‍ പോകണം. പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പി.എം.ജി.കെ.എ.വൈ) പദ്ധതി പ്രകാരം എ.എ.വൈ, മുന്‍ഗണനാ വിഭാഗക്കാര്‍ക്കുള്ള സൗജന്യ റേഷന്‍ ഒറ്റിപി സമ്പ്രദായത്തിലൂടെയാണ് വിതരണം ചെയ്യുന്നത്.
റേഷന്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ ഫോണുമായി എത്തി സൗജന്യ റേഷന്‍ വിഹിതം കൈപ്പറ്റാമെന്ന് സപ്ലൈ ഓഫീസര്‍മാര്‍ അറിയിച്ചു. ഓരോ കാര്‍ഡുകള്‍ക്കും ഘട്ടംഘട്ടമായാണ് സൗജന്യ റേഷന്‍ നല്‍കുക. ആദ്യം എ.എ.വൈ (മഞ്ഞ) കാര്‍ഡുകള്‍ക്കും പിന്നീട് മുന്‍ഗണന (പിങ്ക്) കാര്‍ഡുകള്‍ക്കും റേഷന്‍ വിതരണം ചെയ്യും.
എ.എ.വൈ കാര്‍ഡുകള്‍ക്ക് ഏപ്രില്‍ 20, 21 തീയതികളിലാണ് റേഷന്‍ വിതരണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുന്‍ഗണന കാര്‍ഡുകള്‍ക്കുള്ള വിതരണവും നടത്തും. റേഷന്‍ കാര്‍ഡിന്റെ അവസാന അക്ക പ്രകാരം ക്രമീകരിച്ച തീയതികളിലാണ് വിതരണം ചെയ്യുക.
ഒന്നില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ക്ക് ഏപ്രില്‍ 22നും രണ്ട് ഏപ്രില്‍ 23നും മൂന്ന് ഏപ്രില്‍ 24നും നാല് ഏപ്രില്‍ 25നും അഞ്ച് ഏപ്രില്‍ 26നും ആറ് ഏപ്രില്‍ 27നും ഏഴ് ഏപ്രില്‍ 28നും എട്ട് ഏപ്രില്‍ 29നും ഒന്‍പത്, പൂജ്യം എന്നീ അക്കങ്ങള്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക് ഏപ്രില്‍ 30നും റേഷന്‍ വിതരണം ചെയ്യും.
Discussion about this post