കൊച്ചി: ലോക്ക് ഡൗണിലും അക്ഷയ തൃതീയയ്ക്കായി ഒരുങ്ങുകയാണ് ജൂവലറികള്‍. കൊറോണ വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ കച്ചവടം ഓണ്‍ലൈനിലാക്കാനാണ് തീരുമാനം. ഏപ്രില്‍ 26നാണ് അക്ഷയ തൃതീയ. സ്വര്‍ണ്ണം വാങ്ങാന്‍ ഉപഭോക്താക്കളുടെ അന്വേഷണം കാര്യമായുള്ളതിനാല്‍ ഇത്തവണ ഓണ്‍ലൈന്‍ വിപണനത്തിനുള്ള ഒരുക്കത്തിലാണ് ജുവല്ലറികള്‍.
ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായി കല്യണ്‍ ജുവല്ലേഴ്സ് ഗോള്‍ഡ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് പുറത്തിറക്കി. രണ്ടുഗ്രാമോ അതിനുമുകളിലേയ്ക്കോ ഉള്ള സ്വര്‍ണ്ണം വാങ്ങാം. അക്ഷയ ത്രിതീയ ദിനത്തില്‍ ഇ-മെയില്‍ വഴിയോ, വാട്സാപ്പ് വഴിയോ സര്‍ട്ടിഫിക്കറ്റ് അയച്ചുകൊടുക്കും.
അക്ഷയ തൃതീയയ്ക്ക് എല്ലാവര്‍ഷവും സ്വര്‍ണ്ണം വാങ്ങുന്ന ഉപഭോക്താക്കള്‍ ജുവല്ലറികള്‍ക്കുണ്ട്. അവരെക്കൂടി ലക്ഷ്യംവെച്ചാണ് ഇത്തവണ ഓണ്‍ലൈന്‍ വിപണനം എന്ന ആശയത്തിലേയ്ക്ക് എത്തിയിരിക്കുന്നത്. ടാറ്റ ബ്രാന്‍ഡായ തനിഷ്ക് അക്ഷയ തൃതീയയുടെ ഭാഗമായി ഏപ്രില്‍ 18 മുതല്‍ 27വരെ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തനിഷ്കിന്റെ ഇ-കൊമേഴ്സ് പ്ലാറ്റുഫോമിലൂടെയാണ് ഇത് ലഭ്യമാകുക. അടച്ചിടല്‍ തീരുമ്പോള്‍ ഷോറൂമുകളിലെത്തി സ്വര്‍ണ്ണം കൈയ്യില്വാങ്ങാം. അല്ലെങ്കില്‍ വീട്ടിലുമെത്തിക്കുമെന്നാണ് വിവരം.
Discussion about this post