തൊടുപുഴ: തൊടുപുഴ മുതലക്കോടത്ത് വാടക നല്‍കാന്‍ സാധിക്കാത്ത കുടുംബത്തെ ഇറക്കിവിടാന്‍ ശ്രമിച്ച വീട്ടുടമസ്ഥന്‍ അറസ്റ്റില്‍. ഇലഞ്ഞിക്കല്‍ തോമസിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
തോമസിന്റെ വീട്ടില്‍ താമസിച്ചിരുന്ന കൂലിത്തൊഴിലാളിയായ മാത്യുവിനെ ആണ് ഇറക്കിവിടാന്‍ ശ്രമിച്ചത്. വാടകവീട്ടിലേക്കുള്ള വഴിയടക്കുകയും വെള്ളവും വൈദ്യുതിയും തോമസ് മുടക്കുകയും ചെയ്തു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കൂലിത്തോഴിലാളിയായ മാത്യുവിന് പണി ഇല്ലാതായതോടെയാണ് വാടക നല്‍കാന്‍ കഴിയാതെ വന്നത്.
മാത്യുവിനെ ഇറക്കി വിടുന്നത് തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കിടയിലേക്ക് തോമസ് പട്ടിയെ അഴിച്ചുവിട്ടു. ഇതേ തുടര്‍ന്ന് പോലീസെത്തി തോമസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വാടക തന്നില്ലെങ്കില്‍ കാലുവെട്ടുമെന്നുള്ള ഭീഷണി തോമസ് മുഴക്കിയതായി മാത്യു പറയുന്നു.
ചെറിയ ഷെഡിലാണ് മാത്യുവും കുടുംബവും താമസിക്കുന്നത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഇവര്‍ ജീവിക്കുന്നത്. ഹൃദ്രോഗിയാണ് മാത്യുവിന്റെ ഭാര്യ. അഞ്ചുവയസുള്ള മകനുമാണുള്ളത്. 1500 രൂപയാണ് വാടകയിനത്തില്‍ ഇവരില്‍നിന്നും മാസംതോറും ഈടാക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് മാത്യുവിന് വേണ്ടി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചുകൊണ്ട് സ്ഥലം കണ്ടെത്തി വീട് വെച്ച് നല്‍കാനുള്ള സൗകര്യം ചെയ്തു നല്‍കുമെന്ന് നഗരസഭ ഉറപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post