തൃശ്ശൂർ: ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ആളെ കൂട്ടി പ്രാർത്ഥന നടത്തിയ പാസ്റ്റർക്ക് കുരുക്ക് വീണു. ആരാധന നടത്തിയ പാസ്റ്റർക്കും പ്രാർത്ഥനയ്ക്ക് എത്തിയവർക്കുമെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
തൃശ്ശൂർ പറവട്ടാണി ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിലാണ് പ്രാർത്ഥന സംഘടിപ്പിച്ചത്. പാസ്റ്റർ അടക്കം പത്തുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആൾക്കൂട്ടം സംഘടിക്കുന്നതിനും ആളുകളെ പങ്കെടുപ്പിച്ച് ആരാധനാലയങ്ങളിൽ പ്രാർത്ഥന നടത്തുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
കഴിഞ്ഞയാഴ്ച ഫോർട്ട്കൊച്ചിയിൽ പ്രാർത്ഥന സംഘടിപ്പിച്ചവർക്കെതിരെയും വിലക്ക് ലംഘിച്ച് വെള്ളിയാഴ്ച നമസ്കാരം സംഘടിപ്പിച്ച ഏഴുപേർക്ക് എതിരേയും കേസെടുത്തിരുന്നു.
Discussion about this post