തൃശ്ശൂര്‍: ലോക്ക് ഡൗണിനിടെ രോഗികള്‍ക്ക് അവശ്യമരുന്നെത്തിച്ച് നല്‍കി ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍. വിരുപ്പാക്കയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്
തെക്കുംകര പഞ്ചായത്തിലെ രോഗികള്‍ക്ക് വാട്‌സ്ആപ്പ് സന്ദേശം കിട്ടിയയുടനെ മരുന്നെത്തിച്ച് മാതൃകയായിരിക്കുന്നത്.
വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര മരുന്നെത്തിച്ച് നല്‍കുമെന്ന് സന്ദേശം കിട്ടിയ യുവാവ് എംഎല്‍എയ്ക്ക് മരുന്ന് കുറിപ്പടി അയച്ചുകൊടുത്തെന്നും മൂന്ന് ദിവസമായിട്ടും മറുപടി കിട്ടാത്ത സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സഹായവുമായെത്തിയത്.
വിരുപ്പാക്ക സ്വദേശിയായ ആഷിക് ആണ് രോഗികളായ തന്റെ പിതാവിനും അമ്മാവനും മൂത്തുമ്മയുടെ ഭര്‍ത്താവിനും അവശ്യമരുന്ന് കിട്ടാന്‍ സഹായം തേടിയത്. എംഎല്‍എയുടെ പ്രതികരണം കിട്ടാതെ വന്നതോടെ ഫേസ്ബുക്കില്‍ കുറിപ്പിട്ടു. അത് ശ്രദ്ധയില്‍പ്പെട്ട ഡിവൈഎഫ്‌ഐ വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറി സജീന്ദ്രേന്‍ തന്നെ ബന്ധപ്പെട്ടെന്നും മരുന്നിന്റെ കുറിപ്പടിയും ഫോട്ടോകളും അയക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഏപ്രില്‍ 16ന് അയച്ചുകൊടുത്തു, ഏപ്രില്‍17ന് വൈകിട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മരുന്ന് എത്തിച്ച് നല്‍കിയെന്നും ആഷിക്ക് പറയുന്നു.