ആശ്വാസ നിമിഷം! സംസ്ഥാനത്തെ ആദ്യ കോവിഡ് ഇരയായ മട്ടാഞ്ചേരി സ്വദേശിയുടെ കുടുംബം രോഗമുക്തരായി ആശുപത്രി വിട്ടു

കൊച്ചി: സംസ്ഥാനത്ത് ആദ്യം കോവിഡ് 19 ബാധിച്ച് മരിച്ച മട്ടാഞ്ചേരി സ്വദേശി യാക്കൂബ് ഹുസൈന്‍ സേട്ടിന്റെ കുടുംബം രോഗമുക്തരായി ആശുപത്രി വിട്ടു.

ഭാര്യ സറീന യാക്കൂബ് (53) മകള്‍ സഫിയ യാക്കൂബ് (32) മകന്‍ ഹുസൈന്‍ യാക്കൂബ് (17)എന്നിവരാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രി വിട്ടത്.

യാക്കൂബിന്റെ ഭാര്യയെ മാര്‍ച്ച് 24 നും മക്കളെ ഏപ്രില്‍ ഒന്നിനുമാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 29നാണ് കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന യാക്കൂബ് സേട്ട് മരിച്ചത്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ കോവിഡ് മരണമായിരുന്നു ഇത്.

മികച്ച ചികിത്സയാണ് തങ്ങള്‍ക്കിവിടെ ലഭിച്ചതെന്ന് സറീന യാക്കൂബ് പറഞ്ഞു. ക്ലീനിങ് സ്റ്റാഫ് മുതല്‍ നഴ്‌സുമാര്‍വരെ വളരെ സ്‌നേഹപൂര്‍വമാണ് പെരുമാറിയത്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഒരിക്കലും മറക്കാന്‍ പറ്റില്ലെന്നും സറീന യാക്കൂബ് പറഞ്ഞു.

Exit mobile version