തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണിന് ഇളവു നല്‍കിയാലും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജനങ്ങള്‍ സ്വയം നിയന്ത്രിച്ച് അനാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേയ്ക്കുള്ള യാത്ര അനുവദിക്കും. മറ്റുള്ളവര്‍ക്ക് ജില്ലയ്ക്കുള്ളില്‍ മാത്രമേ യാത്ര അനുവദിക്കൂ. പരമാവധി മൂന്ന് പേര്‍ക്ക് മാത്രമേ ഒരു കാറില്‍ സഞ്ചരിക്കാന്‍ കഴിയുകയുള്ളൂവെന്നും ഡിജിപി വ്യക്തമാക്കി.
പുറത്തിറങ്ങുന്നവര്‍ക്ക് സെല്‍ഫ് ഡിക്ലറേഷന്‍ ഉണ്ടാകുന്നതാണ് നല്ലത്. എന്നാല്‍ നിര്‍ബന്ധമാക്കുന്നില്ലെന്നും ഡിജിപി പറഞ്ഞു. അതേസമയം സംസ്ഥാനാന്തര യാത്രയില്‍ സെല്‍ഫ് ഡിക്ലറേഷന്‍ വേണം. ഓഫീസുകളില്‍ പോകുന്നവര്‍ക്ക് ഓഫീസിലെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാവുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഓഫീസുകളും പൂര്‍ണമായും തുറക്കാന്‍ അനുവദിച്ചിട്ടില്ല. അവശ്യ സര്‍വീസുകള്‍ ഒഴികെ ബാക്കിയുള്ളവ കുറഞ്ഞ ജീവനക്കാരുമായി പ്രവര്‍ത്തിക്കാനാണ് അനുമതി.
Discussion about this post