കോഴിക്കോട്: ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയില്‍ പിടികൂടിയത് 185 കിലോ പഴകിയ മത്സ്യം. ഭക്ഷ്യസുരക്ഷാവകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 185 കിലോ പഴകിയ മത്സ്യം പിടികൂടിയത്. മത്സ്യം പിന്നീട് അധികൃതര്‍ നശിപ്പിച്ചു കളഞ്ഞു.
കോവൂര്‍ കട്ടാങ്ങല്‍, കുന്ദമംഗലം എന്നിവിടങ്ങളില്‍ ആവശ്യത്തിന് ഐസ് ഉപയോഗിക്കാത്തത് മൂലവും ഫോര്‍മാലിന്‍ ടെസ്റ്റ് പോസിറ്റീവ് ആയതിനാലും ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യമാണ് പിടിച്ചെടുത്ത് അധികൃര്‍ നശിപ്പിച്ച് കളഞ്ഞത്. ഫുഡ് സേഫ്റ്റി ഓഫീസര്‍ ആയ ഡോക്ടര്‍ രഞ്ജിത്ത് പി ഗോപി, ഡെപ്യൂട്ടി കലക്ടര്‍ അനിതകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്.
Discussion about this post