ന്യൂഡല്‍ഹി: കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധനടപടികളുടെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിര്‍ത്തിവെച്ച ടോള്‍ പിരിവ് പുനരാരംഭിക്കുന്നു. ഏപ്രില്‍ 20 മുതല്‍ ദേശീയപാതകളില്‍ ടോള്‍പിരിവ് പുനരാരംഭിക്കാനാണ് തീരുമാനം.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി നീട്ടിയ ലോക്ഡൗണ്‍ മേയ് മൂന്നുവരെ ദേശീയതലത്തില്‍ നടപ്പാക്കുന്നുണ്ടെങ്കിലും ഏപ്രില്‍ 20 മുതല്‍ തന്നെ ദേശീയപാതകളില്‍ ടോള്‍പിരിവ് പുനരാരംഭിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് എന്‍.എച്ച്.എ.ഐ. നടപടി ആരംഭിച്ചു.
നിലവില്‍ അതോറിറ്റി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ടോള്‍ പിരിവ് ആരംഭിക്കുന്നതെന്നാണ് വിവരം. കൊറോണ വ്യാപനപ്രതിരോധ നടപടിയുടെ ഭാഗമായി ലോക്ഡൗണ്‍ നടപ്പാക്കിത്തുടങ്ങിയപ്പോഴാണ് ടോള്‍പിരിവും നിര്‍ത്തിയത്.