ലോക്ക് ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 2581 പേര്‍ക്കെതിരെ കേസെടുത്തു; 1916 വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 2581 പേര്‍ക്കെതിരെ കേസെടുത്തുവെന്ന് പോലീസ്. ഇന്ന് 2525 പേര്‍ അറസ്റ്റിലായി. 1916 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും പോലീസ് അറിയിച്ചു.

അതെസമയം ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പോലീസ് പിടികൂടിയ വാഹനങ്ങള്‍ വിട്ടുനല്‍കാനുള്ള ബോണ്ട് തുകയില്‍ തീരുമാനമായി. 5000 രൂപ വരെയാണ് ബോണ്ട് ആയി കെട്ടിവയ്‌ക്കേണ്ടത്. ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

ഇരുചക്ര വാഹനങ്ങള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും തിരിച്ചെടുക്കാന്‍ നല്‍കേണ്ട തുക 1000 രൂപയാണ്. നാല് ചക്ര വാഹനങ്ങള്‍ക്ക് 2000 രൂപയും, മീഡിയം ഹെവി വാഹനങ്ങള്‍ക്ക് 4000 രൂപയാണ് ബോണ്ട് തുക. ഹെവി വാഹനങ്ങള്‍ വിട്ടുകിട്ടാന്‍ കെട്ടിവയ്‌ക്കേണ്ടത് 5000 രൂപയാണ്. ബോണ്ട് തുക വാഹന ഉടമകള്‍ ട്രഷറികളില്‍ കെട്ടിവച്ചാല്‍ മതി.

ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ഇന്ന് എടുത്ത കേസുകളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍
(കേസിന്റെ എണ്ണം, അറസ്റ്റിലായവര്, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 45, 38, 37
തിരുവനന്തപുരം റൂറല്‍ – 447, 456, 303
കൊല്ലം സിറ്റി – 281, 285, 239
കൊല്ലം റൂറല്‍ – 261, 265, 242
പത്തനംതിട്ട – 225, 229, 204
ആലപ്പുഴ- 85, 85, 35
കോട്ടയം – 71, 72, 22
ഇടുക്കി – 91, 44, 15
എറണാകുളം സിറ്റി – 69, 78, 45
എറണാകുളം റൂറല്‍ – 64, 08, 48
തൃശൂര്‍ സിറ്റി – 134, 176, 84
തൃശൂര്‍ റൂറല്‍ – 168, 168, 122
പാലക്കാട് – 33, 35, 30
മലപ്പുറം – 64, 108, 49
കോഴിക്കോട് സിറ്റി – 95, 92, 92
കോഴിക്കോട് റൂറല്‍ – 64, 80, 48
വയനാട് – 98, 29, 56
കണ്ണൂര്‍ – 245, 251, 235
കാസര്‍ഗോഡ് – 41, 26, 10

Exit mobile version