തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങള്‍ ഏപ്രില്‍ 20 മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. കേരള നോണ്‍ബാങ്കിങ് ഫിനാന്‍സ് കമ്പനീസ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചു കൊണ്ടാകും സ്ഥാപനങ്ങള്‍ തുറക്കുക എന്ന് അസോസിയേഷന്‍ വ്യക്തമാക്കി. മിനിമം ജീവനക്കാര്‍ മാത്രമാവും സ്ഥാപനങ്ങളില്‍ ഉണ്ടാവുക. കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാവുമെന്ന് കരുതുന്നതായും അസോസിയേഷന്‍ പറഞ്ഞു