തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ കണ്ടെത്താന്‍ ആന്റി ബോഡി ടെസ്റ്റിന് സ്വകാര്യ ലാബുകള്‍ക്കും അനുമതി. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി.
എന്‍എബിഎല്‍ അംഗീകാരം ഉള്ള ലാബുകള്‍ക്ക് പരിശോധന നടത്താം. സര്‍ക്കാര്‍ നിര്‍ദേശിച്ച പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ടെസ്റ്റ് തുടങ്ങാം. സുപ്രീം കോടതി നിര്‍ദേശം അനുസരിച്ചുള്ള ഫീസ് ഇതിനായി വാങ്ങാം.
അതെസമയം കാരുണ്യ അടക്കം ആരോഗ്യ സുരക്ഷാ പദ്ധതികളില്‍ ഉള്ള ബിപിഎല്‍ വിഭാഗത്തിന് സൗജന്യമായി ടെസ്റ്റ് ചെയ്യണം. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ദുര്‍ബല വിഭാഗങ്ങള്‍ അല്ലാത്തവര്‍ക്ക് 800 രൂപ ഫീസ്. എന്നാല്‍ കൊവിഡ് ടെസ്റ്റ് നടത്തുന്നവരുടെ വിവരങ്ങള്‍ ലാബുകള്‍ വെളിപ്പെടുത്തരുതെന്നും നിര്‍ദ്ദേശമുണ്ട്.