കൊച്ചി: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പോലീസ് പിടികൂടിയ വാഹനങ്ങള്‍ വിട്ടുനല്‍കാനുള്ള ബോണ്ട് തുകയില്‍ തീരുമാനം. ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. 5000 രൂപ വരെയാണ് ബോണ്ട് ആയി കെട്ടിവയ്ക്കേണ്ടത്.
ഇരുചക്ര വാഹനങ്ങള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും തിരിച്ചെടുക്കാന്‍ നല്‍കേണ്ട തുക 1000 രൂപയാണ്. നാല് ചക്ര വാഹനങ്ങള്‍ക്ക് 2000 രൂപയും, മീഡിയം ഹെവി വാഹനങ്ങള്‍ക്ക് 4000 രൂപയാണ് ബോണ്ട് തുക. ഹെവി വാഹനങ്ങള്‍ വിട്ടുകിട്ടാന്‍ കെട്ടിവയ്ക്കേണ്ടത് 5000 രൂപയാണ്. ബോണ്ട് തുക വാഹന ഉടമകള്‍ ട്രഷറികളില്‍ കെട്ടിവച്ചാല്‍ മതി.
ലോക്ക് ഡൗണ്‍ ലംഘിച്ചതിന് സംസ്ഥാനത്ത് നിരവധി വാഹനങ്ങളാണ് പിടിച്ചെടുത്തത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച അന്ന് മുതല്‍ ദിവനസേന രണ്ടായിരത്തോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. അത്രത്തോളം പേരെ അറസ്റ്റ് ചെയ്യുകയും അത്ര തന്നെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post