തിരുവനന്തപുരം: 32,000ത്തോളം കലാകാരന്മാര്‍ക്കും അനുബന്ധ പ്രവര്‍ത്തകര്‍ക്കും പ്രതിമാസം 1000 രൂപ ധനസഹായം പ്രഖ്യാപിച്ച് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചത്. കോവിഡ് 19 പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ജീവസന്ധാരണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ഈ സമാശ്വാസ പദ്ധതി പ്രകാരം പ്രതിമാസം ആയിരം രൂപ വീതം രണ്ട് മാസം ധനസഹായം നല്‍കുമെന്ന് മന്ത്രി കുറിച്ചു.
സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള ഫോക്ലോര്‍ അക്കാദമി, കേരള ചലച്ചിത്ര അക്കാദമി എന്നീ അക്കാദമികളുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്നും 645 ലക്ഷം രൂപ ധനഃപുനര്‍വിനിയോഗം നടത്തി സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ക്ക് ലഭ്യമാക്കിക്കൊണ്ട് കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന 32000 ത്തില്‍പരം അനുബന്ധ പ്രവര്‍ത്തകര്‍ക്കും ഇപ്രകാരം ധനസഹായം നല്‍കുന്നതിനാണ് ഈ പദ്ധതി പ്രകാരം വിഭാവന ചെയ്യുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
കോവിഡ് 19 മാഹാമാരി മൂലം ഉപജീവനമാര്‍ഗ്ഗങ്ങള്‍ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയവരും കുറഞ്ഞത് പത്ത് വര്‍ഷക്കാലം തുടര്‍ച്ചയായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായ കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ടുള്ളവര്‍ക്കാണ് ഈ പദ്ധതിവഴിയുള്ള ധനസഹായം ലഭിക്കാന്‍ അര്‍ഹതയുള്ളത്. സര്‍ക്കാര്‍, പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളില്‍ നിന്നോ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നോ പ്രതിമാസ പ്രതിഫലമോ ധനസഹായമോ ശമ്പളമോ പെന്‍ഷനോ ലഭിക്കുന്നവര്‍ ഈ സഹായത്തിന് അര്‍ഹരായിരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഈ പദ്ധതിയുടെ അര്‍ഹരായ ഗുണഭോക്താക്കളെ വിവിധ അക്കാദമികള്‍ മുഖേന നിര്‍ണയിച്ച് സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മുഖേന ധനസഹായം വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ സമര്‍പ്പിക്കേണ്ട രേഖകളും വിവിധ അക്കാദമികള്‍ മുഖേന ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കുന്ന രീതിയും മറ്റും സംബന്ധിച്ച് സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ വിശദമായ നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി പുറപ്പെടുവിക്കുന്നതാണ്. 645 ലക്ഷം രൂപയാണ് ആകെ ധനസഹായമായി നല്‍കുക.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
കോവിഡ് 19 പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ജീവസന്ധാരണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ഈ സമാശ്വാസ പദ്ധതി പ്രകാരം പ്രതിമാസം ആയിരം രൂപ വീതം രണ്ട് മാസം ധനസഹായം നല്‍കും.
സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള ഫോക്ലോര്‍ അക്കാദമി, കേരള ചലച്ചിത്ര അക്കാദമി എന്നീ അക്കാദമികളുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്നും 645 ലക്ഷം രൂപ ധനഃപുനര്‍വിനിയോഗം നടത്തി സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ക്ക് ലഭ്യമാക്കിക്കൊണ്ട് കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന 32000 ത്തില്‍പരം അനുബന്ധ പ്രവര്‍ത്തകര്‍ക്കും ഇപ്രകാരം ധനസഹായം നല്‍കുന്നതിനാണ് ഈ പദ്ധതി പ്രകാരം വിഭാവന ചെയ്യുന്നത്.
കോവിഡ് 19 മാഹാമാരി മൂലം ഉപജീവനമാര്‍ഗ്ഗങ്ങള്‍ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയവരും കുറഞ്ഞത് പത്ത് വര്‍ഷക്കാലം തുടര്‍ച്ചയായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായ കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ടുള്ളവര്‍ക്കാണ് ഈ പദ്ധതിവഴിയുള്ള ധനസഹായം ലഭിക്കാന്‍ അര്‍ഹതയുള്ളത്. സര്‍ക്കാര്‍, പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളില്‍ നിന്നോ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നോ പ്രതിമാസ പ്രതിഫലമോ ധനസഹായമോ ശമ്പളമോ പെന്‍ഷനോ ലഭിക്കുന്നവര്‍ ഈ സഹായത്തിന് അര്‍ഹരായിരിക്കില്ല.
ഈ പദ്ധതിയുടെ അര്‍ഹരായ ഗുണഭോക്താക്കളെ വിവിധ അക്കാദമികള്‍ മുഖേന നിര്‍ണയിച്ച് സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മുഖേന ധനസഹായം വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ സമര്‍പ്പിക്കേണ്ട രേഖകളും വിവിധ അക്കാദമികള്‍ മുഖേന ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കുന്ന രീതിയും മറ്റും സംബന്ധിച്ച് സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ വിശദമായ നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി പുറപ്പെടുവിക്കുന്നതാണ്. 645 ലക്ഷം രൂപയാണ് ആകെ ധനസഹായമായി നല്‍കുക.
Discussion about this post