തിരുവനന്തപുരം: കൊറോണ കാലത്തും ലോക്ക് ഡൗണിലും വീട്ടില്‍ ഇരുന്ന് ബോറടിക്കുന്നവര്‍ക്ക് ആശ്വസമാണ് സോഷ്യല്‍ മീഡിയ. ഫേസ് ബുക്കിലൂടെയും ടിക് ടോക്കിലൂടെയും വാട്സ്ആപ്പിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും ഒക്കെ കിട്ടുന്ന വീഡിയോ കാണുകയും ഫോര്‍വെര്‍ഡ് ചെയ്തുമൊക്കെയാണ് ജനങ്ങള്‍ അധിക സമയവും കളയുന്നത്. അതില്‍ തന്നെ വീഡിയോ മേക്ക് ചെയ്യാന്‍ ആളുകള്‍ തെരഞ്ഞെടുക്കുന്നത് ടിക് ടോക് എന്ന പ്ലാറ്റ്ഫോമിനെയാണ് .
അഭിനയിച്ചും ചിരിപ്പിച്ചും കരയിപ്പിച്ചും ആവേശം പകര്‍ന്നും നിരവധി വീഡിയോ ആണ് ടിക് ടോക്കില്‍ നിറയുന്നത്. ഇപ്പോള്‍ ലോക്ക് ഡൗണില്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ടിക് ടോക്കില്‍ ഒരു കൈ നോക്കിയിരിക്കുകയാണ് കോര്‍പ്പറേറ്റ് ജീവനക്കാരിയായ ഇര്‍ഫാന.
നൗക്രി തിരുവനന്തപുരം അസിസ്റ്റന്റ് മാനേജര്‍ ആയ ഇര്‍ഫാന ഇസ്സത് ടിക് ടോകില്‍ പോസ്റ്റ് ചെയ്ത ഇപ്പോള്‍ വാട്സ് ആപ്പിലും ഇന്‍സ്റ്റഗ്രാമിലും വൈറലാവുകയാണ്. സംഭവം ടിക് ടോക്ക് വീഡിയോ ആണെങ്കിലും വാട്സ്ആപ്പിലാണ് കൂടുതലും വൈറല്‍ ആയി പ്രചരിക്കുന്നത്. കുട്ടിത്തത്തിന്റെ കൗതുകവും അതില്‍ നിന്നുണ്ടാക്കുന്ന ചിരിയും ആണ് വീഡിയോ യെ വൈറലാക്കിയത്.
സാധാരണ നിന്ന് തിരിയാന്‍ സമയം കിട്ടാറില്ലെങ്കിലും ഇപ്പൊ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തോണ്ട്
ടിക് ടോക്കില്‍ ഒരു കൈ നോക്കിയതാണെന്ന് ഇര്‍ഫാന പറയുന്നു. എന്തായാലും കൊറോണ കാലത്ത് ഇത്തരം വീഡിയോകള്‍ തന്നെയാണ് ഒരു പരിധി വരെ ജനങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറക്കുന്നത്.
കാണാം ചില വീഡിയോകള്‍;
@irfanaissath
@irfanaissath
@irfanaissath
Discussion about this post