അമൃതാനന്ദമയിക്കും ആര്യാടനുമെതിരെ ഫേസ്ബുക്ക് പോസ്റ്റ്; യുവതിക്കെതിരെ കേസെടുത്തു

തിരൂര്‍: അമതാനന്ദമയിക്കും ആര്യാടന്‍ മഹമ്മദിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട യുവതിക്കെതിരെ കേസെടുത്തു. തിരൂര്‍ പോലീസ് ആണ് കേസെടുത്തത്. തിരുനാവായ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് മമ്മിളിയത്ത് അരവിന്ദന്‍ തിരൂര്‍ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ കേസെടുത്തത്.

മാര്‍ച്ച് 28-ന് നബീസ നബീസ എന്ന ഫേസ്ബുക്ക് പേജില്‍ അമൃതാനന്ദമയിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ യുവതി വീഡിയോ പ്രചരിപ്പിച്ചെന്നാണ് നല്‍കിയിരിക്കുന്ന പരാതി. അമൃതാനന്ദമയിയെക്കുറിച്ച് ആര്യാടന്‍ പറഞ്ഞ കാര്യങ്ങളെ വീഡിയോയില്‍ വിമര്‍ശിക്കുന്നുണ്ട്. ആര്യാടനെതിരായ പരാമര്‍ശത്തിന് തിരൂര്‍ സിഐക്കാണ് അരവിന്ദന്‍ പരാതി നല്‍കിയത്.

Exit mobile version