പൊന്നാനി: പോലീസുകാര്‍ക്ക് ദിവസവും ജ്യൂസും സ്‌നാക്‌സും സമ്മാനിച്ച് മാതൃകയാവുകയാണ് പൊന്നാനിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ സുചിത്ര മഹേഷ് കുമാര്‍. തിരൂര്‍ ആലത്തിയൂര്‍ സ്വദേശിയായ സുചിത്ര വീട്ടില്‍നിന്ന് ആശുപത്രിയിലേക്ക് വരുമ്പോള്‍ കൈയ്യില്‍ എന്നും വലിയൊരു ബോട്ടിലില്‍ മാങ്ങ ജ്യൂസും സ്‌നാക്‌സും കരുതും.
ശേഷം ചമ്രവട്ടം ജംഗ്ഷനിലെ പോലീസുകാര്‍ക്ക് നല്‍കും. ലോക്ക് ഡൗണ്‍കാലത്ത് ഏറെ ദുരിതം സഹിച്ച് ഡ്യൂട്ടി നിര്‍വഹിക്കുന്ന പോലീസുകാര്‍ക്ക് ഒരു സന്തോഷമാവട്ടെ എന്നാണ് സൂചിത്രയുടെ പ്രതികരണം. കനത്ത വെയിലില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ ലഭിച്ച ജ്യൂസും മറ്റും പങ്കിട്ടെടുക്കും.
സഹോദരനൊപ്പമാണ് സുചിത്ര പൊന്നാനിയിലെ ആശുപതിയിലെത്തുന്നത്. സുചിത്രയുടെ ഭര്‍ത്താവ് മഹേഷ് കുമാര്‍ പ്രവാസിയാണ്. കോയമ്പത്തൂരില്‍ നഴ്‌സിംഗിന് പഠിക്കുമ്പോഴും സുചിത്ര ഇത്തരത്തില്‍ പോലീസുകാരെ സഹായിച്ചിരുന്നു. പൊന്നാനിയിലെ പോലീസുകാരുമിപ്പോള്‍ പതിവുള്ള ജ്യൂസ് കാത്തിരിപ്പാണ്. ഇതുപോലുള്ള കരുതലുകളാണ് ഈ ദുരിതകാലം നമുക്ക് സമ്മാനിച്ചതെന്ന് പോലീസുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.