തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകള്‍ റെഡ് സോണായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊറോണ വ്യാപന തോതിന്റെ അടിസ്ഥാനത്തിലാണ് സോണുകളായി തിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളെയായിരിക്കും റെഡ് സോണില്‍ ഉള്‍പ്പെടുത്തുക.
റെഡ് സോണ്‍ ജില്ലകളില്‍ കേന്ദ്രത്തോട് മാറ്റം നിര്‍ദ്ദേശിക്കാനും സര്‍ക്കാര്‍ തീരുമാനമായി. നിലവില്‍ രോഗവ്യാപനം കൂടുതലുള്ള കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ മാത്രം മതി റെഡ് സോണിലെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍.
രോഗമുക്തമായ വയനാടും കോട്ടയവും ഗ്രീന്‍ സോണിലേക്കു മാറ്റണമെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ നിര്‍ദേശം. മറ്റ് എട്ടു ജില്ലകളും ഓറഞ്ച് സോണില്‍ ഉള്‍പ്പെടും. രോഗവ്യാപനത്തിന്റെ തോത് പരിഗണിച്ചാണ് സോണുകളില്‍ മാറ്റം വരുത്തിയത്.
അതേസമയം, സംസ്ഥാനം മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണം. എങ്കില്‍ മാത്രമേ ഈ ജില്ലകളെ അതാത് സോണുകളില്‍ ഉള്‍പ്പെടുത്തിയതായി പ്രഖ്യാപിക്കുകയുള്ളൂ. പ്രതിരോധ നടപടികളെല്ലാം ഊര്‍ജിതമാക്കി കൊറോണയ്ക്കെതിരെയുള്ള കേരളത്തിന്റെ പോരാട്ടം വിജയപാതയിലേക്ക് കടന്നിരിക്കുകയാണ്.
Discussion about this post