തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിധിയെ ചൊല്ലി സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ കാണിച്ചു കൂട്ടുന്ന ബിജെപിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ് സംവിധായകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സീമാന്‍ രംഗത്ത്. ശബരിമല വിഷയത്തിലെ ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നു കാണിക്കുന്ന നേതാവിന്റെ വാക്കുകളാണ് ഇന്ന് സമൂഹമാധ്യമങ്ങളും കൈയ്യടക്കിയിട്ടുള്ളത്.
ശബരിമല അയ്യപ്പന് ക്ഷേത്രത്തില്‍ യുവതികള്‍ പോകണോ വേണ്ടയോ? ഇന്ന് ഏറ്റവും വലിയ ചര്‍ച്ചയായി ഇത് മാറിയിരിക്കുകയാണ്. ഈ വിവാദത്തിന് ആരാണ് തിരികൊളുത്തിയത്. പ്രേമകുമാരി എന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്റെ ഭാര്യ. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ നിയമിച്ചത് ബിജെപി സര്‍ക്കാര്‍. ഇപ്പോള്‍ ഇതുമായി ബന്ധപ്പെടുത്തി ശബരിമലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് ഇതേ ബിജെപി അടങ്ങിയ സംഘപരിവാര്‍ സംഘടനകളാണ്- സീമാന്‍ പറയുന്നു.
ശബരിമലയിലെ പ്രതിഷേധക്കാര്‍ പറയുന്നത് അമ്പലം ഒരു പവിത്രമായ സ്ഥലമാണ് അത് കൊണ്ട് യുവതികളായ സ്ത്രീകള്‍ പ്രവേശിച്ചു കൂടാ എന്നാണ്. അപ്പോള്‍ മുരുകന് കോവിലിലും, ശിവന് കോവിലിലും ഈ പ്രശ്നം ഇല്ലേ ? ഈ അമ്പലങ്ങള്‍ പവിത്രമല്ലേ ? സീമാന്‍ ചോദിച്ചു. കോവില്‍ പവിത്രമാണ് സംശയമില്ല, എന്നാല്‍ എന്റെ അമ്മയേക്കാള്‍ പവിത്രമല്ല. സ്വര്‍ഗം അമ്മയുടെ കാലിന് ചുവട്ടില്‍ ആണെന്ന് നടികര്‍ നായകം പറഞ്ഞതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടത് ആണ്. സീമാന്‍ ചൂണ്ടി കാട്ടി.
Discussion about this post