തിരുവനന്തപുരം: മന്ത്രി എകെ ബാലന് ഇനി പരാതികള്‍ ഓണ്‍ലൈനായി അയക്കാം. മന്ത്രി ബാലനാണ് ഫേസ്ബുക്കിലൂടെ ഗൂഗിള്‍ ഫഓം സൗകര്യം ഉപയോഗപ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയത്. കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ ജനത്തിന് പുറത്തിറങ്ങാന്‍ സാധിക്കാത്ത സ്ഥിതി വന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
ഈ ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ നിങ്ങളെല്ലാവരും വീടുകളില്‍ തന്നെ തുടരുകയാണല്ലോ, ഈ അവസ്ഥയില്‍ ഞാന്‍ കൈകാര്യം ചെയ്യുന്ന പട്ടികജാതി-പട്ടികവര്‍ഗ-പിന്നോക്കവിഭാഗ ക്ഷേമം, നിയമം, സാംസ്‌കാരികം, പാര്‍ലമെന്ററികാര്യം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഗൂഗിള്‍ ഫോം സൗകര്യം പ്രയോജനപ്പെടുത്തി ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണുകളില്‍ നിന്നും എനിക്ക് ഓണ്‍ലൈനായി അയക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
പരാതി ലഭിച്ചാല്‍ അത് പരിശോധിച്ച് മറുപടി ലഭ്യമാക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരാതി അയക്കുന്ന ആളുടെ പേര്, മേല്‍വിലാസം, പരാതിയുടെ വിഷയം, വിശദാംശങ്ങള്‍, അനുബന്ധ രേഖകള്‍, ഇമെയില്‍ ഐ ഡി, മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങളും ഓണ്‍ലൈനായി നല്‍കണം. കാലതാമസം ഒഴിവാക്കുന്ന ഈ സൗകര്യം ബന്ധപ്പെട്ടവര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മന്ത്രി പറയുന്നു.
താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പരാതി അയക്കാവുന്നതാണ്.
https://docs.google.com/…/1FAIpQLSf6utiqKT6J1woSW…/viewform…
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഈ ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ നിങ്ങളെല്ലാവരും വീടുകളില്‍ തന്നെ തുടരുകയാണല്ലോ!
ഈ അവസ്ഥയില്‍ ഞാന്‍ കൈകാര്യം ചെയ്യുന്ന പട്ടികജാതി-പട്ടികവര്‍ഗ-പിന്നോക്കവിഭാഗ ക്ഷേമം, നിയമം, സാംസ്‌കാരികം, പാര്‍ലമെന്ററികാര്യം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഗൂഗിള്‍ ഫോം സൗകര്യം പ്രയോജനപ്പെടുത്തി ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണുകളില്‍ നിന്നും എനിക്ക് ഓണ്‍ലൈനായി അയക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. പരാതി ലഭിച്ചാല്‍ അത് പരിശോധിച്ച് മറുപടി ലഭ്യമാക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. പരാതി അയക്കുന്ന ആളുടെ പേര്, മേല്‍വിലാസം, പരാതിയുടെ വിഷയം, വിശദാംശങ്ങള്‍, അനുബന്ധ രേഖകള്‍, ഇമെയില്‍ ഐ ഡി, മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങളും ഓണ്‍ലൈനായി നല്‍കണം. കാലതാമസം ഒഴിവാക്കുന്ന ഈ സൗകര്യം ബന്ധപ്പെട്ടവര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പരാതി അയക്കാവുന്നതാണ്.
https://docs.google.com/…/1FAIpQLSf6utiqKT6J1woSW…/viewform…