തൃശ്ശൂര്‍: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന സഹോദരനെ കാണാന്‍ മുംബൈയില്‍ നിന്് ാലക്കുടിയിലേയ്ക്ക് യാത്ര തിരിച്ചു. മുബൈയില്‍ ജോലിചെയ്ത് വരുന്ന ചാലക്കുടി പോട്ട സ്വദേശികളാണ് ലോക് ഡൗണിനെ മറികടന്ന് 20 മണിക്കൂര്‍ കൊണ്ട് 1100 കിലോമീറ്റര്‍ താണ്ടിയത്.
ഇവര്‍ ലോക്ഡൗണ്‍ കാലത്തെ നിയന്ത്രണങ്ങള്‍ അതിജീവിച്ച് മുംബൈ സത്താരയില്‍ നിന്ന് ചാലക്കുടി പോട്ടയിലേക്ക് കാറില്‍ ആണ് എത്തിയത്. അങ്കമാലിയിലെ ആശുപത്രിയിലാണ് ഇവരുടെ സഹോദരന്‍ അത്യാസന്ന നിലയില്‍ കഴിയുന്നത്. പോലീസ് മേധാവിയുടെ കത്ത് സംഘടിപ്പിച്ചാണ് കാറില്‍ ചാലക്കുടിയിലേക്ക് യാത്ര തിരിച്ചത്. മെഡിക്കല്‍ അടിയന്തര യാത്രയെന്ന സത്യവാങ്മൂലവും കൈയ്യില്‍ കരുതിയിരുന്നു. ഒട്ടേറെ സ്ഥലങ്ങളില്‍ പോലീസ് തടഞ്ഞു.
അപ്പോഴെല്ലാം, പോലീസ് ഉദ്യോഗസ്ഥന്റെ കത്ത് കാട്ടിക്കൊടുത്തു. അങ്ങനെ, ഓരോ സ്ഥലത്തെ പരിശോധനയും മറികടന്ന് വരികയായിരുന്നു. കര്‍ണാടക… കേരള അതിര്‍ത്തിയിലും യാത്രയുടെ ഉദ്ദേശ്യം പറഞ്ഞപ്പോള്‍ കടത്തിവിട്ടു. എന്നാല്‍ തൃശ്ശൂര്‍ കടന്ന ഇവര്‍ക്ക് പണി കിട്ടിയത് പാലിയേക്കര ടോള്‍ പ്ലാസയിലെ പോലീസ് പരിശോധനയിലാണ്.
ഏപ്രില്‍ 14ന് ഉച്ചയോടെയാണ് ഇവര്‍ തിരിച്ചത്. ഇന്നു രാവിലെയാണ് പാലിയേക്കര ടോള്‍പ്ലാസയില്‍ എത്തിയത്. ഈ സമയത്ത്, ചാലക്കുടി ഡിവൈഎസ്പി സിആര്‍ സന്തോഷും സംഘവും പാലിയേക്കര ടോള്‍പ്ലാസയില്‍ വാഹന പരിശോധന നടത്തുകയായിരുന്നു. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള വണ്ടി കണ്ടതോടെ പോലീസ് തടഞ്ഞു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ വണ്ടി കണ്ടതോടെ പോലീസ് ഉദ്യോഗസ്ഥര്‍ നിശ്ചിത അകലം പാലിച്ചാണ് കാര്യങ്ങള്‍ സംസാരിച്ചതും.
മംഗലാപുരം, കാസര്‍കോട് വഴിയാണ് ഇവര്‍ തൃശ്ശൂരില്‍ എത്തിയത്. കൊവിഡ് പടരുന്ന മഹാരാഷ്ട്രയില്‍ നിന്ന് വന്നതിനാല്‍ 21 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ഇതുപാലിക്കണമെന്ന് ഇവരോട് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിവൈഎസ്പിയുടെ വാഹനത്തെ പിന്‍തുടരാനും നിര്‍ദ്ദേശിച്ചു. നേരെ, ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തി. പരിശോധനയ്ക്കായി സ്രവമെടുത്തു. പിന്നെ, ലോഡ്ജില്‍ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇതോടെ 20 മണിക്കൂര്‍ യാത്ര ചെയ്ത് എത്തിയത് വിഫലമാവുകയും ചെയ്തു.
ഇത്രയും ദൂരം യാത്ര ചെയ്തിട്ടും സഹോദരനെ കാണാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് ഇവര്‍ ഇപ്പോള്‍. സഹോദരന്‍ ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല. വണ്ടിയോടിച്ചിരുന്നത് മഹാരാഷ്ട്രക്കാരനാണ്. ഭാര്യ വീട് മൂവാറ്റുപുഴയിലും. പോട്ട സ്വദേശികളെ അങ്കമാലിയില്‍ വിട്ട ശേഷം മൂവാറ്റുപുഴ പോകാനായിരുന്നു പദ്ധതി. എന്നാല്‍ പോലീസ് പരിശോധന എല്ലാം മാറ്റിമറിക്കുകയായിരുന്നു. ഇതിനു പുറമെ, ലോക്ക്ഡൗണ്‍ ലംഘിച്ചതിന് മൂന്നു പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തേയ്ക്കും.