തൊടുപുഴ: ഇടുക്കിയില്‍ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെതാണ് ഉത്തരവ്. തമിഴ്നാട്ടില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
തമിഴ്നാട്ടില്‍ നിന്നും ഇടുക്കി ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ പ്രധാന പാതയിലൂടെയും , വനപാതയിലൂടെയും ജനങ്ങള്‍ എത്തുന്നത് തടയുന്നതിനും രോഗവ്യാപനം തടയുന്നതിനുമായിട്ടാണ് നടപടി എന്ന് കളക്ടര്‍ വ്യക്തമാക്കി.
പീരുമേട്, ഉടുമ്പന്‍ചോല താലൂക്കുകളില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളായ കരുണാപുരം 5,6,9 വണ്ടന്മേട് 9, ചിന്നക്കനാല്‍ 6,8 എന്നീ വാര്‍ഡുകളിലാണ് ഏപ്രില്‍ 21 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
അതെസമയം നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്ന കരുണാപുരം ഗ്രാമപഞ്ചായത്തിലെ 4ാം വാര്‍ഡ് തമിഴ്നാടുമായി അതിര്‍ത്തി പങ്കുവയ്ക്കുന്നില്ലാത്തതിനാല് നിരോധനാജ്ഞയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post