തൃശ്ശൂര്‍: ധനമന്ത്രി തോമസ്സ് ഐസക്കിനെ വിമര്‍ശിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. ഐസക്ക് വാ തുറക്കുന്നത് കളവ് പറഞ്ഞ്മോഡിയെ ചീത്ത വിളിക്കാനും, ലോകം മുഴുവനും കടം മേടിച്ച് 1 ഉപ്പേരിയും പുളിശ്ശേരിയും വെച്ച് ഫുഡ്ഡ് അടിക്കാനുമാണെന്ന് ഗോപാലകൃഷ്ണന് വിമര്‍ശിച്ചു
ധനമന്ത്രി തോമസ് ഐസക് നാവടക്കി പണിയെടുക്കണമെന്നും ഐസക്കിനെ മുഖ്യമന്ത്രി നിയന്ത്രിക്കണമെന്നും ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ 1700 കോടി രൂപലോക ബാങ്കില്‍ നിന്ന് കടം മേടിച്ച് കേരള സര്‍ക്കാര്‍ ഈ പണം എന്ത് ചെയ്തുവെന്നും ഗോപാലകൃഷ്ണന് ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം
ഫേസ്ബുക്ക് പോസ്റ്റ്:
ധനമന്ത്രി തോമസ് ഐസക് നാവടക്കി പണിയെടുക്കണം ,ഐസക്ക് വാ തുറക്കുന്നത് കളവ് പറഞ്ഞ്മോദിയെ ചീത്ത വിളിക്കാനും, ലോകം മുഴുവനും കടം മേടിച്ച് 1 ഉപ്പേരിയും പുളിശ്ശേരിയും വെച്ച് ഫുഡ്ഡ് അടിക്കാനുമാണ് ,ധനമന്ത്രി ഐസക്കിനെ മുഖ്യമന്ത്രി നിയന്ത്രിക്കണം. സര്‍ക്കാരിന് ബി.ജെ.പി നല്കിയ പിന്തുണ കോ വി ഡിനെതിരെയുള്ള ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കാണ് അല്ലാതെ മോദി സര്‍ക്കാരിനെ ചീത്ത വിളിക്കാനൊ വിളിപ്പിക്കാനൊ അല്ല. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ 1700 കോടി രൂപലോക ബാങ്കില്‍ നിന്ന് കടം മേടിച്ച് കേരള സര്‍ക്കാര്‍ ഈ പണം എന്ത് ചെയതു.
ശമ്പളവും മുടങ്ങിയ പെന്‍ഷനും കൊടുത്തു എന്നല്ലാതെ എന്ത് നിര്‍മ്മാണ പ്രവര്‍ത്തനമാണ് കേരളത്തില്‍ നടത്തിയത് ഐസക് മറുപടിപറയണം.?കിട്ടിയ തുകയും ചിലവുംഎത്രയായി എന്നത് ധനമന്ത്രി ഇത് വരെ എന്തുകൊണ്ട് പറയുന്നില്ല? ഇപ്പോള്‍ പറയുന്ന പുതിയ വാദം കേന്ദ്ര സര്‍ക്കാര്‍ നയംമാറ്റി കൂടുതല്‍ പണം റിസര്‍വ്വ് ബാങ്കില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാന്‍ അനുവദിക്കണമെന്നാണ് ,മറ്റ് സംസ്ഥാന ധനമന്ത്രിമാരെയും ഇതിന് വേണ്ടി ഒപ്പം കൂട്ടമെന്നാണ് ഐസക് പറയുന്നത്.
ഇല്ലം മുടിച്ച് കടം മേടിക്കാന്‍ മറ്റ് ധനമന്ത്രിമാര്‍ വരുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ ദിവസം റിസര്‍വ്വ് ബാങ്കിലെ ലോണ്‍ ലേലത്തില്‍ പങ്കെടുത്ത് അധിക പലിശ ക്കാണ് കേരളം കടമെടുത്തത്. പലിശ കൂടുതലാണന്ന് കണ്ടപ്പോള്‍ പല ധന മന്ത്രിമാരും പിന് വാങ്ങി. ഗുജറാത്തിന് കിട്ടിയതിനേക്കാള്‍ 2 % കൂടുതല്‍ പലിശക്ക് 30 വര്‍ഷത്തെ അടവിനാണ് ഐസക് കടമെടുത്തത്. 2016ല്‍ 1,57,370 രൂപയായ ആളോഹരി മലയാളിയുടെ കടബാദ്ധ്യത മൂന്ന് വര്‍ഷം കൊണ്ട് 2 ,37 ,563 രൂപയാക്കി ഉയര്‍ത്തിയ സാമ്പത്തിക ശാസ്ത്രജ്ഞനായ ഐസക്കാണ് റിസര്‍വ്വ് ബാങ്കില്‍ നിന്ന് ഇഷ്ടം പോലെ നോട്ട് അടിച്ച് സംസ്ഥാനങ്ങള്‍ക്ക് കടം കൊടുക്കാന്‍ മോദി സര്‍ക്കാരിനെ ഉപദേശിക്കുന്നത് .
റിസര്‍വ്വ് ബാങ്കില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് അഡ്വാന്‍സ് കടമെടുക്കാന്‍ നിയമപരമായ നിബന്ധനകള്‍ കൊണ്ടുവന്നത് കോണ്‍ഗ്രസ്സ് സര്‍ക്കാരാണ്. മാത്രമല്ല കടം തരിച്ചടക്കേണ്ടതല്ലെ ? മറ്റൊരു വാദം ഐസക് ഉയര്‍ത്തി മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് , അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങള്‍ ജി ഡി പി യുടെ 10% കൊറോണയെ ഇല്ലാതാക്കാന്‍
ചിലവഴിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ 1% മായ 1.75 ലക്ഷം കോടി മാത്രമാണ്ചിലവഴിക്കുന്നതെന്നാണ് .അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളിലെ GDP യും വരുമാനവും ഇന്ത്യയുമായി തുലനം ചെയ്യുന്ന ഐസക്ക് ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് ചോദിക്കേണ്ടി വരും 135 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ 7 കോടിയാണ് ജനങ്ങളാണ് ടാക്സ് അടക്കുന്നത് .അമേരിക്കയിലും ബ്രിട്ടനിലുമെല്ലാം 70% ജനങ്ങള്‍ ടാക്സ് അടക്കുന്നവരാണ്.
ദേശീയ വരുമാനവും ‘ചിലവും തമ്മില്‍ നോക്കുമ്പോള്‍ കമ്മി എത്രയാകാം എന്നത് അന്താരാഷ്ട്ര നിലവാരത്തില്‍ തന്നെ നിശ്ചയിച്ചിട്ടുള്ളതാണന്നുള്ള കാര്യം ഐസക്കിന് അറിയാത്തതല്ല.ഫിസിക്കല്‍ ഡഫസിറ്റ് കൂടുമ്പോള്‍ അന്തരാഷ്ട്ര കമ്പോളത്തില്‍ ഇന്ത്യയുടെ റേറ്റിംങ്ങ് ഇ ടിഞ്ഞ് രൂപയുടെ മൂല്യം കുത്തനെ താഴ്ന്ന് ഇന്ത്യ സാമ്പത്തികമായി തകരുകയും വിലക്കയറ്റം രൂക്ഷമായി ജനരോഷത്തിന് ഇടയാകുകയും ചെയ്യും. കൊറോണ പോകുമ്പോള്‍ മോദി സര്‍ക്കാരിനെ പാപ്പരാക്കാനുള്ള ഹിഡന്‍ അജണ്ടയായിരിക്കാം ഐസക്കിന്റെ മനസ്സില്‍.
ഐസക്കിന്റെ ഉപദേശമനുസരിച്ചാല്‍ ഇന്ത്യ കുത്തുപാളയെടുക്കും. ഇതെല്ലാം മനസ്സിലാക്കികൊണ്ടാണ് മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യധാന്യം ജനങ്ങള്‍ ക്ക് വേണ്ടി മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയതും ജന്‍ ധന എക്കൗണ്ടില്‍ മാസംതോറും മഹിളക്ക് 500 രൂപയും കര്‍ഷകര്‍ക്ക് 2000 രൂപയും കൊടുക്കുന്നത്. യു പി ,തമിഴ്നാട് സര്‍ക്കാര്‍ 1000 രൂപ പാവപ്പെട്ട ആളുകള്‍ക്ക് നല്കിയ പ്പൊള്‍ ഐസക് പത്ത് പൈസ കോ വിഡിന്റെ ദുരന്തവുമായി കൊടുത്തിട്ടില്ല. ജനങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ കോവിഡ് ദുരന്തവുമായി കേരള സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന് ധനമന്ത്രി പറയണം.
കേന്ദ്രഫണ്ട് നോക്കി ഇരിക്കുന്നതിന് പകരം കിഫ് ബി ഫണ്ടില്‍ നിന്ന് പണംഎടുത്ത് അടിയന്തരമായിഎന്ത് കൊണ്ട് ഉപയോഗിക്കുന്നില്ല?എല്ലാ പാവപ്പെട്ടവര്‍ക്കും പതിനായിരം രൂപ കിഫ് ബി ഫണ്ടില്‍ നിന്ന് അടിയന്തര സഹായമായി കേരള സര്‍ക്കാര്‍ നല്‍കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടുന്നു. ഐസക്ക് കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയുന്നതിന് പകരം നാവടക്കി വാറ്റ് കുടിശ്ശികയും പാട്ട കരാര്‍ കുടിശ്ശികയും പിരിച്ചെടുത്ത് പണിയെടുക്കാന്‍ ധനമനമന്ത്രി ഐസക്കിനോട്മുഖ്യമന്ത്രി ആവശ്യപ്പെടണം ,.
Discussion about this post