തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടത്തിയ ലോക്ക് ഡൗണിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം ഉപേക്ഷിക്കാന്‍ തീരുമാനമായി. പൂരം ക്ഷേത്ര ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ബുധാഴ്ച ചേര്‍ന്ന മന്ത്രിമല യോഗം തീരുമാനിച്ചിരിക്കുകയാണ്.
ക്ഷേത്രത്തില്‍ നടക്കുന്ന പൂര ചടങ്ങുകളില്‍ അഞ്ച് പേര് മാത്രമേ പങ്കെടുക്കുകയുള്ളു. ചെറു പൂരങ്ങള്‍ അടക്കമുള്ള ചടങ്ങുകള്‍ ഇത്തവണ ഉണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു. കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന ആറാട്ടുപുഴ പൂരം നടത്തേണ്ടെന്നും മന്ത്രിതല യോഗത്തില്‍ തീരുമാനിച്ചതായി കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ അറിയിച്ചു. തൃശ്ശൂര്‍ പൂരം ഒഴിവാക്കുന്ന് ചരിത്രത്തിലാദ്യമായാണ്.
Discussion about this post