കൊച്ചി: സ്വര്‍ണ്ണ വിലയില്‍ വന്‍ കുതിപ്പ്. പവന് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 33,600 രൂപയിലെത്തി നില്‍ക്കുകയാണ്. ഏപ്രില്‍ ഒന്നിന് 31,600 രൂപയായിരുന്നു. 15 ദിവസം കൊണ്ടാണ് വിലയില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ 2000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഏപ്രില്‍ ഏഴിന് പവന് 800 രൂപവര്‍ധിച്ച് 32,800 രൂപ നിലവാരത്തിലെത്തിയിരുന്നു. ആഗോള വിപണിയിലും സ്വര്‍ണവില വര്‍ധിക്കുകയാണ്. ഏഴുവര്‍ഷത്തെ ഉയര്‍ന്ന നിലവാരം ഭേദിച്ച് സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,750 ഡോളര്‍ നിലവാരത്തിലെത്തി.
Discussion about this post