കൊച്ചി: കോവിഡ്19 മഹാമാരിയ്ക്കെതിരെയുള്ള പോരാട്ടത്തില്‍, തങ്ങളുടെ വിഷുകൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി പങ്കുചേര്‍ന്ന് സഹോദരങ്ങളായ അശ്വത്തും അശ്വികയും.
വടുതല ചിന്മയ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ അശ്വത്തും സഹോദരി അശ്വികയുമാണ് വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
മുത്തച്ഛന് ഹരിദാസ് വര്‍ഷം തോറും നല്കുന്ന കൈനീട്ടം അച്ചനെയും അമ്മയെയും ഏല്‍പ്പിക്കുകയായിരുന്നു പതിവായി ചെയ്തിരുന്നത്. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് കോവിഡ് ബാധിതരെ സഹായിക്കാന്‍ ഇവര്‍ തീരുമാനമെടുത്തത്.
പേരക്കുട്ടികളുടെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണയുമായി മുത്തച്ഛന് ഹരിദാസും ഒപ്പമുണ്ട്. കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് തനിക്ക് കിട്ടിയ തുകയും ഹരിദാസ് നല്‍കും. എറണാകുളം സ്വദേശികളായ ഹരീഷും പ്രമീഷയുമാണ് മാതാപിതാക്കള്‍.
വിഷുകൈനീട്ടമായി ലഭിച്ച തുക നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത്.
Discussion about this post