കൊച്ചി: സുപ്രീംകോടതി വിധികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പിറവം പള്ളിക്കേസ് വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം
ശബരിമല സുരക്ഷക്ക് ആയിരക്കണക്കിന് പോലീസുകാരെ സര്‍ക്കാര്‍ നിയമിക്കുമ്പോള്‍ പിറവത്ത് 200 പേര്‍ക്ക് സംരക്ഷണം ഒരുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പറയുന്നത് വിചിത്ര ന്യായങ്ങളാണെന്ന് കോടതി പറഞ്ഞു.
പിറവം പള്ളി തര്‍ക്കയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നു. എന്നാല്‍ എന്തുകൊണ്ട് ശബരിമലയില്‍ ചര്‍ച്ച നടത്തുന്നില്ലെന്നും കോടതി ചോദിച്ചു. പിറവം പള്ളിയിലേത് സവിശേഷമായ സാഹചര്യമെന്ന് എജി വിശദീകരിച്ചിപ്പോള്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമാണോ ഈ സവിശേഷമാണോയെന്ന് കോടതി ചോദിച്ചു.