തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ നാല് പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതില്‍ മൂന്നെണ്ണം വനിതാ പോലീസ് സ്റ്റേഷനുകളാണ്. കൊവിഡ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് കൂടി ലക്ഷ്യം വെച്ചുകൊണ്ടാണ് പുതിയ പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.
ഒരെണ്ണം വയനാട്ടിലെ നൂല്‍പ്പുഴയിലാണ്. ഒരെണ്ണം ഇടുക്കി, മറ്റൊന്ന് പത്തനംതിട്ട, ഒന്ന് കാസര്‍കോട് എന്നിവിടങ്ങളിലാണ്. ഇടുക്കി,പത്തനംതിട്ട,കാസര്‍കോട് ജില്ലകളിലെ പോലീസ് സ്റ്റേഷന് വനിതാ പോലീസ് സ്റ്റേഷനുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനകം 2,47,899 വീടുകള്‍ ജനമൈത്രി പോലീസ് സന്ദര്‍ശിച്ചിട്ടുണ്ട്. 42 പേര്‍ക്ക് ജില്ലകള്‍ക്ക് പുറത്തേക്ക് മരുന്നെത്തിക്കാനുള്ള പ്രവര്‍ത്തനവും നടത്തിയിട്ടുണ്ട്. അഗ്നിശമനസേന 22,533 സ്ഥലങ്ങള്‍ അണുവിമുക്തമാക്കി. 32,265 വാഹനങ്ങളും അണുവിമുക്തമാക്കി. 9,873 പേര്‍ക്ക് അവശ്യ മരുന്നുകള്‍ വീടുകളില്‍ എത്തിച്ചു. 460 രോഗികളെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post