ശബരിമല: മേടമാസ പൂജകള്‍ക്കും വിഷുക്കണി ദര്‍ശനത്തിനുമായി ശബരിമല നട തുറന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതിരി നട തുറന്ന് നെയ്തിരി തെളിയിച്ചു.
ഭക്തരുടെ സാന്നിദ്ധ്യമില്ലാതെയാണ് ഇത്തവണ ശബരിമല നട തുറന്നത്. അത്താഴ പൂജയ്ക്ക് ശേഷം മേല്‍ശാന്തി ശ്രീകോവിലില്‍ വിഷുക്കണിയൊരുക്കും. എല്ലാവര്‍ഷവും കണിയൊരുക്കാനുള്ള കൊന്നപ്പൂവും കാര്‍ഷിക വിഭവങ്ങളും ഭക്തരായിരുന്നു എത്തിച്ചിരുന്നത്. ഇത്തവണ ദേവസ്വം ബോര്‍ഡ് പ്രത്യേകമായി ഇവയെല്ലാം വരുത്തി.
ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിന് നടതുറന്ന് നെയ്ത്തിരി തെളിച്ച് ഭഗവാനെ വിഷുക്കണി കാണിക്കും. തുടര്‍ന്ന് സന്നിധാനത്തുള്ള ജീവനക്കാരുള്‍പ്പടെ കണി കണ്ടതിനു ശേഷം തന്ത്രി ഇവര്‍ക്കെല്ലാം വിഷുക്കെനീട്ടം നല്‍കും. മാളികപ്പുറത്തും ഇതേ രീതിയില്‍ ചടങ്ങുകള്‍ നടക്കും. ചടങ്ങുകള്‍ അല്‍പ്പ നേരം മാത്രമേ ഉണ്ടാകുകയുള്ളൂ. കണിയെടുത്തതിന് ശേഷം ഭഗവാന് അഭിഷേകം നടക്കും. തുടര്‍ന്ന് പതിവ് പൂജകളും നടക്കും.
Discussion about this post