കോഴിക്കോട്: സി കെ ജാനുവിന്റെ പാര്‍ട്ടി ജനാധിപത്യ രാഷ്ട്രീയ സഭ ഇടുമുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനമായത്. ഇടതുപക്ഷവുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ജാനു വ്യക്തമാക്കി.
നേരത്തെ മുന്നണി പ്രവേശനം ആവശ്യപ്പെട്ട് മന്ത്രി എ കെ ബാലനുമായും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും ജാനു ചര്‍ച്ച നടത്തിയിരുന്നു.
2016 ലെ തെരഞ്ഞെടുപ്പിലാണ് സികെ ജാനു പാര്‍ട്ടി രൂപീകരിച്ചതും എന്‍ഡിഎയുടെ ഭാഗമാകുന്നതും. എന്‍ഡിഎയില്‍ ചേര്‍ന്നപ്പോള്‍ നല്കിയ വാഗ്ദാനങ്ങള്‍ ബിജെപി പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ഒക്ടോബറില്‍ ജാനു മുന്നണി വിട്ടിരുന്നു.
കേന്ദ്ര മന്ത്രിസ്ഥാനവും വിവിധ വകുപ്പുകളില്‍ ഉന്നത സ്ഥാനങ്ങളും വാഗ്ദാനം ചെയ്താണ് ബിജെപി ജാനുവിനെ ഒപ്പം കൂട്ടിയത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാതെ ജാനുവും കൂട്ടരും ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. പിന്നാലെ ബിജെപി ഇവരെ അവഗണിക്കുകയായിരുന്നു.
Discussion about this post