തൃശ്ശൂർ: മതവിശ്വാസിയെ സംബന്ധിച്ച് കൊറോണയെ അതിജീവിക്കലാണ് പ്രധാനമെന്നും കൂട്ടമായുള്ള പാർത്ഥനകൾ ഒഴിവാക്കി നിർദേശങ്ങൾ പാലിക്കണമെന്നും ഓർമ്മിപ്പിച്ച് കാന്തപുരം എപി അബൂബക്കർ മുസലിയാർ. കൊറോണയെ അതിജീവിക്കുകയെന്നത് ഏതു വിശ്വാസിക്കും കൂടുതൽ പ്രധാനമെന്ന് ഓർക്കണം. കോവിഡ് കാലത്ത് സർക്കാർ നിർദേശങ്ങൾ പാലിച്ചതുകൊണ്ട് മാത്രമാണ് കേരളം വലിയ വിപത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
നിയന്ത്രണങ്ങൾ ഇനിയുള്ള ദിവസങ്ങളിലും പാലിക്കാൻ എല്ലാവരും തയ്യാറാവണം. കൂട്ടപ്രാർത്ഥനകൾ ഒഴിവാക്കണമെന്നും പ്രവാസികളുടെ മടങ്ങിവരവിന് മുമ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികൾ ഉണ്ടായാൽ മാത്രമേ വിശ്വാസം നിലനിൽക്കൂ എന്നും കാന്തപുരം ഓർമ്മിപ്പിച്ചു.
Discussion about this post