പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ സമൂഹ അടുക്കളയില്‍ കള്ളന് കയറി. അടുക്കളയില്‍ നിന്നും നേന്ത്രക്കുലയും പച്ചക്കറികളും മോഷ്ടിച്ചു. പന്തിരിക്കരയ്ക്ക് സമീപം ചങ്ങരോത്ത് ഗവ. എല്‍പി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കളയിലെ സ്റ്റോര്റൂമായി ഉപയോഗിക്കുന്ന മുറിയിലാണ് കള്ളന് കയറിയത്. വെള്ളിയാഴ്ചയാണ് മോഷണം നടന്നത്.
രണ്ട് നേന്ത്രക്കുലയും ഉള്ളിയും തക്കാളിയും മത്തനുമെല്ലാമാണ് അടുക്കളയില്‍ നിന്നും നഷ്ടപ്പെട്ടത്. മുറിയുടെ ചുമരില്ലാത്ത കുറച്ചുഭാഗം ഗ്രില്‍സാണ്. ഇത് പൊളിച്ചുനീക്കിയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. രാവിലെ കുടുംബശ്രീ അംഗങ്ങള്‍ ഭക്ഷണം പാചകത്തിനായി എത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്. ശേഷം സംഭവസ്ഥലത്ത് പെരുവണ്ണാമൂഴി പോലീസ് അന്വേഷണം തുടങ്ങി. സ്കൂളിന് സമീപം കൂട്ടിയിട്ട മരക്കഷണങ്ങളും നഷ്ടമായിട്ടുണ്ട്.
Discussion about this post