മംഗളൂരു: മംഗലാപുരത്തേക്ക് കാസർകോട് നിന്നും ചികിത്സയ്ക്കായി പോയ മുഴുവൻ രോഗികളും മടങ്ങി. ആവശ്യമായ ചികിത്സകൾ ലഭിക്കാത്തതിനെ തുടർന്നാണ് രോഗികൾ മടങ്ങിയത്. സുപ്രീംകോടതി വിധിയെ തുടർന്ന് മെഡിക്കൽ ബോർഡിന്റെ അനുമതിയോടെ നാലുപേരാണ് ചികിത്സ തേടി മംഗലാപുരത്തേക്ക് എത്തിയിരുന്നത്. എന്നാൽ ആവശ്യപ്പെട്ട ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നില്ലെന്നും വിവേചനം കാണിക്കുന്നെന്നും ആരോപിച്ച് മൂന്ന് രോഗികൾ ആദ്യം ദിനം തന്നെ മടങ്ങിയിരുന്നു. ഹൃദ്രോഗിയായ അവസാന രോഗി ഇന്നലെ രാത്രിയാണ് മടങ്ങിയത്. പരിയാരത്ത് ചികിത്സ തുടരാനാണ് ഉപ്പള സ്വദേശിയായ രോഗിയുടെ തീരുമാനം.
വയനാട്-കുടക് അതിർത്തിയിൽ മണ്ണിട്ട് ഗതാഗതം തടഞ്ഞതിന് പിന്നാലെ കാൽനടയായി പോലും ആരും അതിർത്തി മറികടക്കാതിരിക്കാൻ മൺകൂനക്ക് മുകളിൽ മുൾച്ചെടികളും കർണാടക നിരത്തിയിരിക്കുകയാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ കർണാടക കുട്ട ചെക്പോസ്റ്റിന് സമീപം മണ്ണിട്ട് ഗതാഗതം തടഞ്ഞിരുന്നു. ഈ മൺകൂനക്ക് മുകളിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മുൾച്ചെടികൾ കൊണ്ടിട്ടത്.
വയനാട്ടിൽ നിന്ന് കുട്ടയിലും പരിസരപ്രദേശങ്ങളിലേക്കുമായി മരുന്നുകളും അത്യാവശ്യസാധനങ്ങളും മൺകൂനവരെ നടന്നെത്തിച്ച് കൈമാറിയിരുന്നു. ഇത് തടയുകയാണ് മുൾച്ചെടികൾ നിരത്തിയതിന് പിന്നിലെ ലക്ഷ്യമെന്നാണ് ആരോപണം.
Discussion about this post