തൊടുപുഴ: രോഗമുക്തയായി അവസാനത്തെ രോഗിയും ആശുപത്രി വിട്ടതോടെ കൊവിഡ് രോഗികളില്ലാത്ത രണ്ടാമത്തെ ജില്ലയായി ഇടുക്കി. ജില്ല കൊവിഡ് ബാധയില്‍ നിന്ന് മുക്തമായെങ്കിലും വരുംദിവസങ്ങളിലും ഇപ്പോഴുള്ള ജാഗ്രതയും നിയന്തണങ്ങളും തുടരുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് കൊവിഡില്‍ നിന്നും മുക്തമായ ആദ്യ ജില്ല കോട്ടയമാണ്. ഇതിന് പിന്നാലെയാണ് ഇടുക്കിയും ഇപ്പോള്‍ രോഗമുക്തി നേടിയതായി കളക്ടര്‍ അറിയിച്ചത്. കൊവിഡ് ബാധിച്ച് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവസാനത്തെയാളും വീട്ടിലേക്കു മടങ്ങി.
ചികിത്സയില്‍ ആയിരുന്ന അവസാനത്തെ മൂന്ന് പേരുടെ ഫലങ്ങളും നെഗറ്റീവായി. ഇതോടെയാണ് ഇടുക്കി കൊവിഡ് രോഗികളില്ലാത്ത രണ്ടാമത്തെ ജില്ലയായി മാറിയത്. കൊവിഡ് രോഗം ഇടുക്കിയില്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത് ഏപ്രില്‍ 2 നാണ്.
യുകെ പൗരന് ഉള്‍പ്പെടെ 10 രോഗബാധിതര്‍ ആണ് ജില്ലയില്‍ ഉണ്ടായിരുന്നത്. ഓരോരുത്തരുടേയും റൂട്ട് മാപ്പ് ഉള്‍പ്പെടെ തയാറാക്കി ശക്തമായ നിരീക്ഷണ സംവിധാനമൊരുക്കിയതിലൂടെയാണ് കൊവിഡിന്റെ ഭീതി അകറ്റാന്‍ കഴിഞ്ഞതെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
Discussion about this post