ലണ്ടന്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി ബ്രിട്ടണില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശിയായ അമീറുദ്ധീന്‍ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊറോണ ബാധയെ തുടര്‍ന്ന് അദ്ദേഹം മൂന്നാഴ്ചയായി ചികിത്സയില്‍ ആയിരുന്നു .
72 വയസ്സായിരുന്നു. ബര്‍മിംഗ്ഹാമിനടുത്ത് വൂല്‍ഹാംട്ടനിലാണ് ഡോ.അമീറുദ്ധീന്‍ താമസിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് അമീറുദ്ധീനെ വെന്റിലെറ്ററില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. യുകെയില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു അമീറുദ്ധീന്‍.
ഭാര്യ ഹസീന. നദീം, നബീല്‍ എന്നിവരാണ് മക്കള്‍. ഒരാള്‍ യുകെയില്‍ തന്നെ ഡോക്ടര്‍ ആണ്.