കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ തികച്ചും മാതൃകാപരമായ പ്രതിരോധനടപടികള്‍ സ്വീകരിച്ച കേരള സര്‍ക്കാരിനേയും ആരോഗ്യമേഖലയെയും അഭിനന്ദിച്ച് സംവിധായകന്‍ സിദ്ധിഖ്. സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും ഡോക്ടറുമാരും നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരും പോലീസും ഒറ്റ കെട്ടായി നില്കുന്ന ജനങ്ങളും ലോകത്തിനു തന്നെ മാതൃകയാവുകയാണ് ഇന്ന് എന്ന് സിദ്ധിഖ് പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് സിദ്ധിഖ് സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചത്. കൂടാതെ താന്‍ അമേരിക്കയില്‍ കുടുങ്ങിയ വിവരവും സിദ്ധിഖ് ഫേസ്ബുക്കിലൂടെ പങ്കുവച്ചു. അമേരിക്ക അടക്കം ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികളെല്ലാം കൊറോണ വൈറസ്സിന് മുന്നില്‍ പകച്ച് നില്‍ക്കുമ്പോള്‍, ഈ മഹാ വിപത്തിനെതിരെ ധീരമായി ചെറുത്ത് നില്പു നടത്തുന്ന നമ്മുടെ കൊച്ചു കേരളത്തിലെ സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും ഡോക്ടറുമാരും നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരും പോലീസും ഒറ്റ കെട്ടായി നില്കുന്ന ജനങ്ങളും ലോകത്തിനു തന്നെ മാതൃകയാവുകയാണ് ഇന്ന് എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
നിപ്പയെ തുരത്തിയ,വെള്ളപ്പൊക്കത്തെ തോല്പിച്ച, നമ്മള്‍ ഈ മഹാമാരിയും മറികടക്കുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെയും ആരോഗ്യമേഖലയെയും പ്രശംസിച്ച് ഇതിന് മുമ്പും സിദ്ധിഖ് രംഗത്തെത്തിയിരുന്നു. കൊറോണ പൊട്ടിപുറപ്പെട്ട ചൈനയിലെ മന്ത്രിസഭയില്‍ ഒരു പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നെങ്കില്‍ ലോകത്തിന് ഇന്നീ ദുരവസ്ഥ വരില്ലായിരുന്നുവെന്നാണ് സിദ്ധിഖ് കുറച്ച് ദിവസം മുമ്പ് ഫേസ്ബുക്കില്‍ കുറിച്ചത്.
സിദ്ധിഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഞാന്‍ ഇപ്പോള്‍ അമേരിക്കയിലാണ്.. നാട്ടില്‍ എയര്‍പോര്‍ട്ടുകള്‍ എല്ലാം അടച്ചതു കൊണ്ട് തിരിച്ചു പോരാനാകാതെ ഞാനിവിടെ കഴിയുകയാണ്…അമേരിക്ക അടക്കം ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികളെല്ലാം കൊറോണ വൈറസ്സിന് മുന്നില്‍ പകച്ച് നില്‍ക്കുമ്പോള്‍, ഈ മഹാ വിപത്തിനെതിരെ ധീരമായി ചെറുത്ത് നില്പു നടത്തുന്ന നമ്മുടെ കൊച്ചു കേരളത്തിലെ സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും ഡോക്ടറുമാരും നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരും പോലീസും ഒറ്റ കെട്ടായി നില്കുന്ന ജനങ്ങളും ലോകത്തിനു തന്നെ മാതൃകയാവുകയാണ് ഇന്ന്…നിപ്പയെ തുരത്തിയ,വെള്ളപ്പൊക്കത്തെ തോല്പിച്ച, നമ്മള്‍ ഈ മഹാമാരിയും മറികടക്കും തീര്‍ച്ച .