എടപ്പാള്‍: ലോകത്ത് കൊവിഡ് 19 വ്യാപിച്ച പ്രത്യേക സാഹചര്യത്തില്‍ നാട്ടിലെത്തുന്ന പ്രവാസി മലയാളികളെ ക്വാറന്റൈന് ചെയ്യാന്‍ എടപ്പാളിനു സമീപമുള്ള തവനൂര്‍ കടകശ്ശേരി ഐഡിയല്‍ സ്ഥാപനങ്ങള്‍ വിട്ടുനല്‍കുമെന്നും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ആവശ്യമായ പരിചരണങ്ങളും സഹായങ്ങളും ചെയ്യാന്‍ ഐഡിയല്‍ ജീവനക്കാര്‍ സജ്ജമാണെന്നും ഐഡിയല്‍ ട്രസ്റ്റ് ചെയര്മാന് പി കുഞ്ഞാവു ഹാജി, സെക്രട്ടറി കെകെ എസ് ആറ്റക്കോയ തങ്ങള്‍, മാനേജര്‍ മജീദ് ഐഡിയല്‍ എന്നിവര്‍ ഗവണ്മെന്റിനെ അറിയിച്ചു.
കഴിഞ്ഞ ദിവസം ഐഡിയല്‍ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച തവനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുന്നാസര്‍, പഞ്ചായത്ത് സെക്രട്ടറി ടി അബ്ദുല്‍സലീം, പഞ്ചായത്ത് മെമ്പര്‍ ബാബു എന്നിവരോടൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥാപനം സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. മുഴുവന്‍ സമയവും വൈദ്യതിയും (ജനറേറ്റര്‍ അടക്കം) വെള്ളവും ലഭ്യമാകുന്ന മികച്ച സൗകര്യങ്ങളോടെയുള്ള നിരവധി കെട്ടിടങ്ങളുള്ള ഐഡിയല്‍ സ്ഥാപനങ്ങളില്‍ ക്വാറന്റൈന് ചെയ്യാനുള്ള സൗകര്യം തൃപ്തികരമാണെന്ന് കണ്ടെത്തി.
കേരളത്തിന്റെ വൈജ്ഞാനിക സാമൂഹിക പുരോഗതിക്കു തുല്യതയില്ലാത്ത സംഭാവനകള്‍ നല്കിയവരാണ് ഗള്‍ഫ് പ്രവാസികള്‍.
കൊവിഡ് 19 ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപിക്കുന്ന ഈ ഘട്ടത്തില്‍ അവരില്‍ പലരും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. ലോക്ഡൗണ്‍ കഴിയുന്ന ഉടനെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളില്‍ നാട്ടില്‍ മടങ്ങാന്‍ താല്പര്യമുള്ളവര്ക്ക് ആവശ്യമായ യാത്രാ സംവിധാനങ്ങള്‍ ഗവണ്മെന്റ്കള് ഒരുക്കിക്കൊടുക്കണമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
Discussion about this post