കൊച്ചി: കേരളം കൊവിഡ് പ്രതിസന്ധി നേരിട്ടപ്പോള്‍ കൈപിടിച്ച് ഉയര്‍ത്താന്‍ നിരവധി പേരാണ് രംഗത്ത് വന്നത്. മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് തങ്ങളാള്‍ കഴിയുന്നത് പലരും സംഭാവന ചെയ്തു. രാജസ്ഥാനില്‍ നിന്ന് എത്തി കേരളത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളിയും, വാര്‍ധക്യ പെന്‍ഷന്‍ വാങ്ങുന്ന വയോധികരും അങ്ങനെ നിരവധി പേരാണ് കേരളത്തിന് കൈത്താങ്ങുമായി എത്തിയത്.
ഇത്തരത്തില്‍ തനിക്ക് ലഭിച്ച പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായിരിക്കുകയാണ് കൊച്ചു മിടുക്കനായ ഇര്‍ഫാന്‍ സക്കീര്‍. തനിക്ക് കിട്ടിയ അഞ്ച് മാസത്തെ വികലാംഗ പെന്‍ഷന്‍ തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊച്ചി ഏലൂര്‍ സ്വദേശിയായ പതിനാല്കാരന്‍ ഇര്‍ഫാന്‍ സക്കീര്‍ നല്‍കിയത്.
കളക്ടര്‍ എസ് സുഹാസിനാണ് പെന്‍ഷന്‍ തുക ഈ കൊച്ചു മിടുക്കന്‍ കൈമാറിയത്. പിതാവുമായി കളക്ട്രേറ്റില്‍ നേരിട്ടെത്തിയാണ്
പണം കൈമാറിയത്. കളമശേരി വിമുക്തി സ്‌പെഷ്യല്‍ സ്‌കൂളിലാണ് പതിനാലുകാരനായ ഇര്‍ഫാന്റെ പഠനം. ഏലൂര്‍ പാതാളം സ്വദേശികളായ സക്കീറിന്റെയും സുനിതയുടേയും മകനാണ്. പണം കൈമാറിയ വിവരം എറണാകുളം കളക്ടര്‍ തന്റേ ഫേസ്ബുക്ക് പേജിലൂടെയാണ് വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റ്:
പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഇര്‍ഫാന്‍
കോവിഡ് കാലത്ത് തന്നാലാകും വിധം നാടിനെ സഹായിച്ച് ഇര്‍ഫാന്‍. തനിക്ക് ലഭിച്ച അഞ്ച് മാസത്തെ വികലാംഗ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായിരിക്കുകയാണ് കൊച്ചു മിടുക്കന്‍ ഇര്‍ഫാന്‍ സക്കീര്‍.
പിതാവുമായി കളക്ട്രേറ്റില്‍ നേരിട്ടെത്തി പണം കൈമാറുകയായിരുന്നു ഇര്‍ഫാന്‍.
കളമശേരി വിമുക്തി സ്‌പെഷ്യല്‍ സ്‌കൂളിലാണ് പതിനാലുകാരനായ ഇര്‍ഫാന്റെ പഠനം. ഏലൂര്‍ പാതാളം സ്വദേശികളായ സക്കീറിന്റെയും സുനിതയുടേയും മകനാണ്.
നന്ദി, അഭിനന്ദനം #ഇര്‍ഫാന്‍
Discussion about this post