ചെന്നൈ: രാജ്യമൊട്ടാകെ കൊറോണയ്ക്കെതിരെ പ്രതിരോധപ്രവർത്തനങ്ങൾ തുടരുമ്പോൾ കേരളാ മോഡലിന് കൈയ്യടികൾ ഉയരുകയാണ്. കേരളത്തിന്റെ ജാഗ്രതയും പോലീസിന്റെയും സർക്കാരിന്റെയും കരുതലും ലോകമാധ്യമങ്ങളിൽ വരെ പ്രശംസയ്ക്ക് കാരണമായിരിക്കുകയാണ്. അതിനിടെയാണ് കേരള പോലീസിനും ആരോഗ്യ പ്രവർത്തകരുടെ ബോധവൽക്കരണത്തിനും കൈയ്യടിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്ര അശ്വിനും രംഗത്തെത്തിയിരിക്കുന്നത്.
Fabulous..just fabulous https://t.co/RaPyCypB5E
— lets stay indoors India 🇮🇳 (@ashwinravi99) April 10, 2020
കേരളത്തിലെ ജനങ്ങൾക്കിടയിൽ വൈറസിനെതിരായ ബോധവൽക്കരണം എത്രമാത്രം ആഴത്തിൽ പതിഞ്ഞുവെന്നത് വ്യക്തമാക്കുന്നതാണ് കോഴിക്കോട് പേരാമ്പ്രയിൽ നിന്നുള്ള ഈ വീഡിയോ. ഭക്ഷണവുമായി എത്തുന്ന പോലീസ് ഉദ്യോഗസ്ഥരോട് വഴിയരികിൽ കിടക്കുന്നയാളുടെ പെരുമാറ്റത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് വൈറലായത്.
അടുത്തേക്ക് എത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ ഈ വ്യക്തി കൈവീശി മാറ്റുന്നതും. പിന്നീട് ഷർട്ടുപയോഗിച്ച് മുഖം മറച്ച ശേഷം അൽപം അകലെ ഭക്ഷണം വയ്ക്കാൻ ആവശ്യപ്പെടുന്നതുമാണ് വീഡിയോ. മാധ്യമ പ്രവർത്തക പങ്കുവച്ച ഈ ദൃശ്യങ്ങൾ വൈറലായത് വളരെ പെട്ടെന്നായിരുന്നു. ഇതിന് പിന്നാലെയാണ് ഈ വീഡിയോ പങ്കുവച്ച് ഗംഭീരമെന്നാണ് ആർ അശ്വിൻ കുറിച്ചിരിക്കുന്നത്.
Everything about this video, be it the humanity of @TheKeralaPolice or the level of awareness of this man on street, gives hope that we shall overcome #Covid19 pic.twitter.com/1Rq4OQQm1q
— Jisha Surya (@jishasuryaTOI) April 10, 2020
Discussion about this post