കോഴിക്കോട്: കൊറോണ പോലുള്ള ഈ അടിയന്തര സാഹചര്യത്തിലെങ്കിലും സംസ്ഥാന സർക്കാരിനെ വിമർശിച്ച് സമയം കളയാതെ ഒറ്റക്കെട്ടായി നിൽക്കാൻ പ്രതിപക്ഷത്തെ ഉപദേശിച്ച് ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാരിനെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന പ്രതിപക്ഷത്തെ പരിഹസിച്ചാണ് കെ സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്.
നിരന്തരം സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നത് ഒരു ദിനചര്യ ആക്കാതെ ഇത്തരം സാഹചര്യത്തിൽ സർക്കാരിനൊപ്പം ചേർന്ന് നിന്ന് ക്രിയാത്മകമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാരിനെ വിമർശിക്കുന്ന ജോലി മാത്രമാണ് സംസ്ഥാനത്ത് പ്രതിപക്ഷം ചെയ്യുന്നതെന്നും മോഡി സർക്കാരിനെതിരെ രാഹുൽ ഗാന്ധി സ്വീകരിക്കുന്ന നിലപാട് തന്നെയാണ് സംസ്ഥാന സർക്കാരിനെതിരെ കേരളത്തിലെ പ്രതിപക്ഷവും സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു
Discussion about this post